കേണലിന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം; ബ്രിഗേഡിയറിനെ തരംതാഴ്ത്തി
കേണലിന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം; ബ്രിഗേഡിയറിനെ തരംതാഴ്ത്തി
കേണലിന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിഗേഡിയറിനെ തരംതാഴ്‌ത്തി. കോര്‍ട്ട് മാര്‍ഷ്യലിന് ശേഷമാണ് ശിക്ഷാ നടപടികള്‍ പ്രസ്‌താവിച്ചത്.
ബ്രിഗേഡിയറിനെതിരായ ആരോപണം തെളിഞ്ഞതോടെ അദ്ദേഹത്തിന്റെ സീനിയോറിറ്റിയില്‍ നിന്നും നാല് വര്‍ഷം വെട്ടിച്ചുരുക്കുന്നതായും പരസ്യശാസനം നല്‍കുന്നതായും ജനറല്‍ കോര്‍ട്ട് മാര്‍ഷ്യല്‍ കോടതി വ്യക്തമാക്കി.
കോര്‍ട്ട് മാര്‍ഷ്യല്‍ നടപടിക്കിടെ കുറ്റം സമ്മതിച്ചതാണ് താരതമ്യേന കുറഞ്ഞ ശിക്ഷ നേടാന്‍ ബ്രിഗേഡിയറിനെ സഹായിച്ചത്.
സിക്കിം ബ്രിഗേഡില്‍ ഉള്‍പ്പെട്ട ബ്രിഗേഡിയര്‍ക്കാണ് ശിക്ഷാനടപടി നേരിടേണ്ടിവന്നത്. ഇദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇക്കഴിഞ്ഞ മെയ്യിലാണ് ബംഗാളിലെ ബിനഗുരിയില്‍ ജനറല്‍ കോര്‍ട്ട്‌സ് മാര്‍ഷ്യല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.