ബൈക്കിടിച്ച് തെരുവുനായ ചത്ത സംഭവത്തില്‍ ബൈക്ക് യാത്രികനെതിരെ മൃഗസ്‌നേഹി നല്‍കിയ പരാതി കോടതി തള്ളി. മുംബൈ ഹൈക്കോടതിയാണ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ മാനസിനെതിരെയുള്ള എഫ്‌ഐആര്‍ റദ്ദ് ചെയ്തത്. ഫുഡ് ഡെലിവറിയായി ജോലി നോക്കുന്നതിനിടെയാണ് യുവാവിന്റെ ബൈക്കിടിച്ച് തെരുവുനായ ചത്തത്. സംഭവത്തില്‍ മാനസിനും പരിക്ക് പറ്റിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 297, 337 പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തത്.
ഉടമകള്‍ക്ക് നായകളും പൂച്ചകളും ഒക്കെ അവരുടെ മക്കളെ പോലെ ആകാമെന്നും എന്നാല്‍ ജൈവശാസ്ത്രപരമായി നോക്കിയാല്‍ അവ മനുഷ്യരല്ലെന്നും കോടതി പറഞ്ഞു. നായയെ കൊല്ലണമെന്ന് മുന്‍ധാരണയും ഇല്ലാതെ ഭക്ഷണവിതരണത്തിന് പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് മനസ്സിലാകുന്നതായും കോടതി വ്യക്തമാക്കി.