Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഉത്തർപ്രദേശിൽ ആരോഗ്യ പ്രവർത്തകരെ കല്ലെറിഞ്ഞ ഓടിച്ച 5 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

ഉത്തർപ്രദേശിൽ ആരോഗ്യ പ്രവർത്തകരെ കല്ലെറിഞ്ഞ ഓടിച്ച 5 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
, ബുധന്‍, 22 ഏപ്രില്‍ 2020 (08:23 IST)
ലക്‌നൗ: ഉത്തർപ്രദേശിലെ മുറാദാബാദിൽ ആരോഗ്യ പ്രവർത്തകരെ കല്ലെറിഞ്ഞ് അക്രമമുണ്ടാക്കിയ 5 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ചയാണ് സംഭവം ഉണ്ടായത്, നവാബ്പുര പ്രദേശത്ത് കൊവിഡ് 19 ബാധിച്ചയാളുടെ ബന്ധുക്കളെ ഐസൊലേഷഷൻ കേന്ദ്രത്തിലാക്കാൻ എത്തിയ ആരോഗ്യ പ്രവർത്തകരെ പ്രദേശവസികൾ കല്ലെറിഞ്ഞ് ഓടിയ്ക്കുകയായിരുന്നു.
 
സംഭവത്തിൽ നാലുപേർക്ക് പരിക്കേൽക്കുകയും ആംബുലൻസ് ചില്ല്് തകരുകയും ചെയ്തിരുന്നു. പൊലീസ് ജീപ്പിന് നേരെയും ആക്രമണം ഉണ്ടായി. സംഭവത്തിൽ 17 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. ഇവരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ അഞ്ച് പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ മിലിന്ദ് ഗാർഗ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് 19: മരണം 177,608, രോഗ ബാധിതർ 25 ലക്ഷം കടന്നു