ഇന്ത്യയിൽ കൊവിഡ് 19 സമൂഹമവ്യാപനം ഉണ്ടായിട്ടില്ലെന്ന് ലോകാരാഗ്യ സംഘടന. അവരുടെ തന്നെ ആദ്യറിപ്പോർട്ട് പിശക് മൂലം സംഭവിച്ചതാണെന്ന് ലോകാരോഗ്യ സംഘടന ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. ഇന്ത്യയിൽ സമൂഹവ്യാപനം ഉണ്ടായതായി റിപ്പോർട്ട് വന്നിരുന്നു. ഇതാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അതു സമൂഹവ്യാപനമായി വിലയിരുത്താനാവില്ലെന്നും വാക്താവ് വ്യക്തമാക്കി. കോവിഡ് കേസുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണു കേന്ദ്ര സർക്കാരും ആവർത്തിച്ചു പറയുന്നത്.