ഡൽഹി: ഡൽഹിയിൽ കൊവിഡ് 19 സമൂഹ വ്യാപനം ഉണ്ടായി എന്ന് സ്ഥിരീകരിച്ചത് ഡൽഹി ആരോഗ്യമന്ത്രി നരേന്ദ്ര ജെയിൻ. എന്നാൽ ഇക്കര്യം പ്രഖ്യാപിയ്ക്കേണ്ടത് കേന്ദ്ര സർക്കാർ ആണെന്നും കേന്ദ്രം ഇത് അംഗീകരിയ്ക്കാൻ തയ്യാറല്ല എന്നും സത്യേന്ദ്ര ജെയിൻ പറഞ്ഞു. ഡൽഹിയിൽ സമൂഹ വ്യാപന ഉണ്ടായതായി എയിംസ് ഡയറക്ടർ ഡോകടർ രൺദീൽ ഗുലേറിയ വ്യക്തമാക്കിയതായി സത്യേന്ദ്ര ജെയിൻ വ്യക്തമാകി
ഡൽഹിയിൽ സമൂഹ വ്യാപനം ഉണ്ടായതായി ഡോകടർ രൺദീൽ ഗുലേറിയ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കേന്ദ്രം ഇത് അംഗികരിയ്ക്കാൻ തയ്യാറായിട്ടില്ല. പകർച്ചവ്യാധികൾക്ക് നാലുഘട്ടത്തിലുള്ള വ്യാപനമാണ് ഉള്ളത്. അതിൽ മൂന്നാമത്തെ ഘട്ടമാണ് സമൂഹ വ്യാപനം. എവിടെനിന്നുമാണ് രോഗം ബാധിച്ചത് എന്ന് അറിയാത്ത അവസ്ഥയാണ് അത്. നിലവിൽ ഡൽഹിയിൽ പകുതിയോളം കേസുകൾ അങ്ങനെയുള്ളതാണ്. സത്യേന്ദ്ര പറഞ്ഞു.