Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മോഡി അധികാരത്തില്‍ വന്നതിനു ശേഷം വര്‍ഗീയ കലാപങ്ങള്‍ കുറഞ്ഞെന്ന് നഖ്‌വി

രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ കുറഞ്ഞെന്ന് നഖ്‌വി

മോഡി അധികാരത്തില്‍ വന്നതിനു ശേഷം വര്‍ഗീയ കലാപങ്ങള്‍ കുറഞ്ഞെന്ന് നഖ്‌വി
ന്യൂഡല്‍ഹി , ചൊവ്വ, 17 ജനുവരി 2017 (17:38 IST)
രാജ്യത്ത് മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വര്‍ഗീയസംഘര്‍ഷങ്ങള്‍ കുറഞ്ഞെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. ഡല്‍ഹിയില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകളുടെ വാര്‍ഷികസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള കഴിഞ്ഞ 32 മാസങ്ങള്‍ക്കിടെ രാജ്യത്ത് വലിയ തോതിലുള്ള സാമുദായികസംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ല. രാജ്യത്ത് ജീവിക്കുന്ന ന്യൂനപക്ഷങ്ങളുടെ ഭരണഘടന അനുസരിച്ചുള്ള അവകാശങ്ങള്‍ സുരക്ഷിതമായിരിക്കും. അത് ആരും ദുര്‍ബലപ്പെടുത്തില്ലെന്നും ഭരണഘടന ഉറപ്പ് നല്കിയിരിക്കുന്ന അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ഒരു പാര്‍ട്ടിക്കോ സര്‍ക്കാരിനോ കഴിയില്ലെന്നും നഖ്‌വി വ്യക്തമാക്കി.
 
പ്രീണനമില്ലാതെ ശാക്തീകരണമെന്നതാണ് മോഡി സര്‍ക്കാരിന്റെ നയം. രാജ്യത്തിന്റെ വികസനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കും പങ്കാളിയാകാനുള്ള അവസരമാണ് ഒരുക്കുന്നത്. രാജ്യത്തിന്റെ വികസനത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യ പങ്കാളിത്തമാണ്. ഈ ധാരണയുണ്ടെങ്കില്‍ മാത്രമേ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ഐക്യം ഉമുണ്ടാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യ അമീറിനെ മാത്രം നോക്കിയിരുന്നു, ഭര്‍ത്താവ് മരിച്ചത് അറിഞ്ഞത് ഇന്റര്‍വെല്‍ സമയത്ത് - യുവാവ് മരിച്ചത് ദംഗല്‍ കാണുന്നതിനിടെ