Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘അവരെ കൊന്നുകളഞ്ഞേക്ക്, ഒരു പ്രശ്‌നവും ഉണ്ടാകില്ല‘; കുമാരസ്വാമിയുടെ ഫോണ്‍സംഭാഷണം വിവാദത്തില്‍

‘അവരെ കൊന്നുകളഞ്ഞേക്ക്, ഒരു പ്രശ്‌നവും ഉണ്ടാകില്ല‘; കുമാരസ്വാമിയുടെ ഫോണ്‍സംഭാഷണം വിവാദത്തില്‍

‘അവരെ കൊന്നുകളഞ്ഞേക്ക്, ഒരു പ്രശ്‌നവും ഉണ്ടാകില്ല‘; കുമാരസ്വാമിയുടെ ഫോണ്‍സംഭാഷണം വിവാദത്തില്‍
ബംഗളൂരു , ചൊവ്വ, 25 ഡിസം‌ബര്‍ 2018 (11:22 IST)
ജനതാദള്‍ എസ് നേതാവിനെ കൊലപ്പെടുത്തിയവരെ വെടിവച്ച്‌കൊല്ലാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വിവാദത്തില്‍. മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യചാനലാണ് പുറത്തുവിട്ടത്.

മാണ്ഡ്യയിലെ ജനതാദള്‍ എസ് പ്രാദേശിക നേതാവായ ഹൊന്നലഗരെ പ്രകാശിനെ ബൈക്കിലെത്തിയ സംഘം തിങ്കളാഴ്ച വൈകീട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ അക്രമി സംഘത്തെ ദയാദാക്ഷിണ്യം കൂടാതെ വെടിവച്ചുകൊല്ലാനാണ് കുമാരസ്വാമി നിര്‍ദേശം നല്‍കിയത്.

‘കൊലപാതകത്തില്‍ ഞാന്‍ നിരാശനാണ്. അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു. കൊന്നവരെ എനിക്കറിയില്ല. പക്ഷേ, അവരെ ദയയേതുമില്ലാതെ വെടിവെച്ച് കൊല്ലണം, ഒരു പ്രശ്​നവും ഉണ്ടാകില്ല’ - എന്നാണ് കുമാരസ്വാമി ഫോണിലൂടെ പറഞ്ഞത്.

സംഭവം വിവാദമായതോടെ വിശദീകരണവുമായി കുമാരസ്വാമി രംഗത്തെത്തി. പെട്ടന്നുണ്ടായ വികാര വിക്ഷോഭത്തില്‍ അങ്ങനെ സംസാരിച്ച് പോയതാണെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ ആര്‍ക്കെങ്കിലും നിര്‍ദേശം നല്‍കിയതല്ലെന്നുമാണ് വിശദീകരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വധു കല്യാണത്തില്‍ നിന്നും പിൻമാറി; പരാതിയുമായി വരനും ബന്ധുക്കളും