Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പ്രതിഷേധം ഫലം കണ്ടു: വനിതാ ഡോക്‌ടറുടെ കൊലപാതകത്തിൽ അതിവേഗ വിചാരണ നടത്താൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

അതിവേഗ കോടതി സജ്ജമാക്കി വിചാരണ നടപടികൾ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി അധികൃതർക്ക് നിർദേശം നൽകി.

പ്രതിഷേധം ഫലം കണ്ടു: വനിതാ ഡോക്‌ടറുടെ കൊലപാതകത്തിൽ അതിവേഗ വിചാരണ നടത്താൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

തുമ്പി ഏബ്രഹാം

, തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (09:09 IST)
തെലങ്കാനയിൽ വനിതാ വെറ്റിനറി ഡോക്‌ടറെ ക്രൂരബലാത്സംഗത്തിനിടയാക്കിയ ശേഷം കൊലപ്പെടുത്തിയ പ്രതികളുടെ വിചാരണ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഉത്തവിട്ടു. അതിവേഗ കോടതി സജ്ജമാക്കി വിചാരണ നടപടികൾ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി അധികൃതർക്ക് നിർദേശം നൽകി. 
 
കൊലപാതകത്തെ അതിഭീകരമായ അവസ്ഥയെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഇരയായ ഡോക്‌ടറുടെ കുടുംബത്തിനൊപ്പം സർക്കാർ ഉണ്ടാകുമെന്നും നീതി ലഭ്യമാക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും ചന്ദ്രശേഖര റാവു വ്യക്തമാക്കി. 
 
പ്രതികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പ്രതിഷേധം നടന്നിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിർദേശം. പ്രതികളായ നാല് പേർക്കും തൂക്ക് കയർ വിധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഡോക്ടർ താമസിച്ചിരുന്ന കോളനിയിലെ താമസക്കാരാണ് പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഴിയില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവെ അഗ്നിശമന സേനാംഗം മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു