Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വിഗ്രഹ മോഷണക്കേസിൽ ഇടപെട്ടു; മുന്‍ ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമാനിക്കെതിരെ സിബിഐ അന്വേഷണം

ഒന്നരക്കോടിയുടെ കൈക്കൂലി വാങ്ങിയെന്ന ഐബി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

വിഗ്രഹ മോഷണക്കേസിൽ ഇടപെട്ടു; മുന്‍ ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമാനിക്കെതിരെ സിബിഐ അന്വേഷണം

തുമ്പി എബ്രഹാം

, തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (12:02 IST)
മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമാനിക്കെതിരെ സിബിഐ അന്വേഷണം. നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അനുമതി നല്‍കി. ഒന്നരക്കോടിയുടെ കൈക്കൂലി വാങ്ങിയെന്ന ഐബി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അനധികൃതമായി രണ്ട് ഫ്ലാറ്റുകള്‍ സമ്പാദിച്ചെന്നാണ് ഒരു ആരോപണം.
 
വിഗ്രഹമോഷണക്കേസില്‍ ഇടപ്പെട്ടുവെന്നതാണ് രണ്ടാമത്തെ ആരോപണം. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് വിജയ താഹിൽരമാനി രാജിവച്ചിരുന്നു. വിജയ താഹിൽരമാനിയുടെ പേരിൽ ആറ് ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നെന്നും ഇതിലെ ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം വേണമെന്നും ഇന്‍റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരട് ഫ്ലാറ്റ്: താമസക്കാർ പോയിത്തുടങ്ങി; ഒഴിപ്പിക്കൽ നടപടികൾ ഇന്നും തുടരും; ഒക്ടോബർ മൂന്നിനകം ഒഴിയും