Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജമ്മുകശ്മീരില്‍ ഭീകരാക്രമണം: മൂന്ന് സൈനികര്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു പേർ മരിച്ചു

ജമ്മുകശ്മീരില്‍ ഭീകരാക്രമണം: മൂന്ന് സൈനികര്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു
ശ്രീനഗർ , വ്യാഴം, 23 ഫെബ്രുവരി 2017 (09:56 IST)
ജമ്മു കാശ്മീരിലെ ഷോപ്പിയാനിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സൈനികരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. നാല് സൈനികര്‍ക്ക് പരിക്കേറ്റു. കുംഗോ ഗ്രാമത്തിൽ തെരച്ചിൽ നടത്തിയ ശേഷം മടങ്ങുകയായിരുന്ന സേനയെ ഒളിഞ്ഞിരുന്ന ഭീകരർ ആക്രമിക്കുകയായിരുന്നു.
 
വ്യാഴാഴ്ച രാവിലെയായിരുന്നു ആക്രമണം നടന്നത്. സേനയും ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്. പ്രദേശത്ത് ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോളും തുടരുകയാണ്. വീട്ടിനുള്ളില്‍ ഇരിക്കുകയായിരുന്ന ജന ബീഗം എന്ന സ്ത്രീയാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരാൻ പോകുന്നത് കൊടും വരൾച്ച, സ്ത്രീ സുരക്ഷ ഹനിക്കുന്നവർക്ക് മാപ്പില്ല; പൊതുസേവനം ഉറപ്പാക്കാൻ സമഗ്രനിയമം കൊണ്ടുവരുമെന്ന് ഗവർണർ നിയമസഭയിൽ