പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; നിയമം പ്രാബല്യത്തിൽ
പാര്‍ലമെന്‍റ് പാസാക്കിയ ബില്ലിൽ രാഷ്ട്രപതി ഒപ്പു വെച്ചതോടെ ബിൽ രാജ്യമെങ്ങും ബാധകമായ നിയമമായി മാറി.
ദേശീയ പൗരത്വ ഭേദഗതി ബിൽ 2019ൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. പാര്‍ലമെന്‍റ് പാസാക്കിയ ബില്ലിൽ രാഷ്ട്രപതി ഒപ്പു വെച്ചതോടെ ബിൽ രാജ്യമെങ്ങും ബാധകമായ നിയമമായി മാറി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലടക്കം വൻ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് പൗരത്വ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം.
പുതിയ ഭേദഗതി പ്രകാരം 2014 ൽ ഡിസംബര്‍ 31 ന് മുമ്പ് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തിയ മതന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ എന്നീ ആറ് വിഭാഗങ്ങൾക്ക് പൗരത്വം അനുവദിക്കും.