Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ബലാത്സംഗ കേസ്: സ്വാമി ചിന്മയാനന്ദിനെ ഏഴു മണിക്കൂർ ചോദ്യം ചെയ്തു

നിയമ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്ന കേസിൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെ ചോദ്യം ചെയ്തു.

ബലാത്സംഗ കേസ്: സ്വാമി ചിന്മയാനന്ദിനെ ഏഴു മണിക്കൂർ  ചോദ്യം ചെയ്തു
, വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (13:36 IST)
നിയമ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്ന കേസിൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെ ചോദ്യം ചെയ്തു. ഉത്തർപ്രദേശ് പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘമാണ് ചിന്മയാനന്ദിനെ ഏഴു മണിക്കൂർ ചോദ്യം ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് 6.30ന് ആരംഭിച്ച ചോദ്യം ചെയ്യൽ പുലർച്ചെ ഒരു മണിവരെ നീണ്ടു.
 
ചോദ്യം ചെയ്യലുമായി പൂര്‍ണമായും സഹകരിച്ചുവെന്ന് ചിന്മയാനന്ദിന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി. സുപ്രീം കോടതി നിര്‍ദേശപ്രകാരം യുപി സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സംഘം ചിന്മയാനന്ദിനെ ചോദ്യം ചെയ്യുന്നില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ആരോപണമുന്നയിച്ച വിദ്യാര്‍ഥിനിയെ 15 മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.
 
സ്വാമി ചിന്മയാനന്ദിനെതിരായ ബലാത്സംഗ ആരോപണത്തിന് തെളിവുണ്ടെന്ന് നിയമ വിദ്യാർഥിനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചിന്മയാനന്ദയ്ക്കെതിരായ വീഡിയോ ദൃശ്യങ്ങൾ പെൻഡ്രൈവിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഈ തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും നിയമ വിദ്യാർഥിനി സൂചിപ്പിച്ചു. തന്‍റെ കണ്ണട‍യിൽ ഘടിപ്പിച്ച കാമറ ഉപയോഗിച്ചാണ് ചിന്മയാനന്ദിന്‍റെ ദൃശ്യങ്ങൾ പകർത്തിയതെന്നും നിയമ വിദ്യാർഥിനി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണ്‍പാത്രങ്ങളില്‍ വിളമ്പുന്ന കുല്‍ഹഡ് ചായ രാജ്യത്തെങ്ങും ലഭ്യമാക്കാനൊരുങ്ങി സര്‍ക്കാർ