Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഫെഡറലിസം,പൗരത്വം,മതേതരത്വം തുടങ്ങിയ പാഠഭാഗങ്ങൾ ഒഴിവാക്കി സിബിഎസ്ഇ സിലബസ്

ഫെഡറലിസം,പൗരത്വം,മതേതരത്വം തുടങ്ങിയ പാഠഭാഗങ്ങൾ ഒഴിവാക്കി സിബിഎസ്ഇ സിലബസ്
, ബുധന്‍, 8 ജൂലൈ 2020 (13:35 IST)
ഡൽഹി: പതിനൊന്നാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് സിലബസിൽ നിന്നും ജനാധിപത്യ അവകാശങ്ങള്‍, ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ, ഫെഡറലിസം, പൗരത്വവും മതേതരത്വം തുടങ്ങിയ ഭാഗങ്ങൾ ഒഴിവാക്കി. കൊവിഡ് പശ്ചാത്തലത്തിന്റെ ഭാഗമായി കുട്ടികളുടെ പഠനഭാരം ലഘുകരിക്കാനായി സിലബസില്‍ 30 ശതമാനം ഒഴിവാക്കുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഒമ്പത് മുതല്‍ 12ആം ക്ലാസ് വരെയുള്ള പാഠഭാഗങ്ങളിൽ നിന്നും പ്രധാനപ്പെട്ട പാഠഭാഗങ്ങൾ ഒഴിവാക്കിയത്.
 
പതിനൊന്നാം ക്ലാസിലെ പാഠഭാഗങ്ങളിൽ നിന്നും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെക്കുറിച്ചും പൗരത്വത്തെക്കുറിച്ചും മതേതരത്വത്തെ കുറിച്ചും പ്രതിപാദിക്കുന്ന പാഠഭാഗങ്ങൾ പൂർണമായും ഒഴിവാക്കി.12ആം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്ന് സെക്യൂരിറ്റി ഇന്‍ ദ കണ്ടംപററി വേള്‍ഡ്, എന്‍വയോണ്മെന്റ് ആന്റ് നാച്ചുറൽ റിസോഴ്സസ് തുടങ്ങിയ ഭാഗങ്ങളും അയല്‍രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വിവരിക്കുന്ന ഭാഗവും നീക്കം ചെയ്‌തതിൽ ഉൾപ്പെടുന്നു.
 
ഒമ്പതാം ക്ലാസിലെ സിലബസിൽ നിന്നും ജനാധിപത്യ അവകാശങ്ങളും ഇന്ത്യന്‍ ഭരണഘടനയും എന്ന ഭാഗം ഒഴിവാക്കിയിട്ടുണ്ട്.എക്കണോമിക് സിലബസില്‍ നിന്ന് ഫുഡ് സെക്യൂരിറ്റി ഇന്‍ ഇന്ത്യ എന്ന ഭാഗവും പത്താം ക്ലാസിലെ സിലബസില്‍ നിന്ന് ജനാധിപത്യവും വൈവിധ്യവും, ജാതി, മതം, ലിംഗം, ജനാധിപത്യം നേരിടുന്ന വെല്ലുവിളി തുടങ്ങിയ ഭാഗങ്ങളും നീക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹെക്ടർ പ്ലസിനായുള്ള ബുക്കിങ് ആരംഭിച്ച് എംജി, വാഹനം ഈ മാസം വിപണിയിലേക്ക്