Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നോട്ട് അസാധുവാക്കിയ തീരുമാനത്തില്‍ ധനമന്ത്രിയുടെ അഭിപ്രായം തേടിയോ എന്ന് വെളിപ്പെടുത്തില്ല: ആർബിഐ

നോട്ട് നിരോധനം ധനമന്ത്രി അറിഞ്ഞിരുന്നോ എന്ന് വെളിപ്പെടുത്താനാകില്ലെന്ന് ആര്‍.ബി.ഐ

നോട്ട് അസാധുവാക്കിയ തീരുമാനത്തില്‍ ധനമന്ത്രിയുടെ അഭിപ്രായം തേടിയോ എന്ന് വെളിപ്പെടുത്തില്ല: ആർബിഐ
ന്യൂഡല്‍ഹി , തിങ്കള്‍, 2 ജനുവരി 2017 (07:43 IST)
നോട്ട് അസാധുവാക്കിയതിനെക്കുറിച്ച് സാമ്പത്തിക ഉപദേഷ്ടാവിന്റേയോ ധനമന്ത്രിയുടെയോ  അഭിപ്രായം പ്രധാനമന്ത്രി ആരാഞ്ഞിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിയില്ലെന്ന് റിസര്‍വ് ബാങ്ക്. ആ ചോദ്യം വിവരാവകാശ നിയമത്തിലെ വകുപ്പ് 2 (എഫ്) പ്രകാരം വിവരത്തിന്റെ നിർവചനത്തിൽ വരുന്നതല്ലെന്നു ബാങ്കിന്റെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ പറഞ്ഞു. 
 
ജലന്ധറില്‍നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകനായ പര്‍വീന്ദര്‍ സിങ് കിത്നയാണ് വിവരാവകാശ നിയമപ്രകാരം ആര്‍ബിഐക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍, ഇക്കാര്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും മറ്റുള്ള വിവരങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്നുമാണ് ആര്‍ബിഐ അപേക്ഷകനെ അറിയിച്ചത്. 
 
അതേസമയം, സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ ഒരിക്കലും അങ്ങനെ പറയരുതായിരുന്നെന്നും അപേക്ഷകൻ തേടിയത് വെറും അഭിപ്രായമല്ല വസ്തുതയാണെന്നുമാണ് മുൻ മുഖ്യ വിവരാവകാശ കമ്മിഷണർ എ.എൻ.തിവാരി അഭിപ്രായപ്പെട്ടത്. സിപിഐഒ നല്‍കിയ മറുപടിയിൽ മുൻ വിവരാവകാശ കമ്മിഷണർ ശൈലേഷ് ഗാന്ധി ആശ്ചര്യം പ്രകടിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ് പി കൂടുതൽ പ്രതിസന്ധിയിലേക്ക്; രാംഗോപാൽ യാദവിനെ വീണ്ടും പുറത്താക്കി, അഖിലേഷിന്റെ പുതിയ പദവി ചട്ടവിരുദ്ധമെന്ന് മുലായം