Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഉറപ്പുകൾ പാലിക്കപ്പെട്ടില്ല: ഡിസംബർ 21 മുതൽ അനിശ്ചിതകാല ബസ് സമരം

ഉറപ്പുകൾ പാലിക്കപ്പെട്ടില്ല: ഡിസംബർ 21 മുതൽ അനിശ്ചിതകാല ബസ് സമരം
, വെള്ളി, 17 ഡിസം‌ബര്‍ 2021 (14:33 IST)
സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേഷിച്ച് സംസ്ഥാനത്ത് ഈ മാസം 21 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകൾ. ആവശ്യങ്ങൾ വ്യക്തമാക്കി ഒരുമാസം പിന്നിട്ടിട്ടും ഒന്നും നടന്നില്ലെന്ന് ബസ് ഉടമകൾ വ്യക്തമാക്കി.
 
 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം നല്‍കണമെങ്കില്‍ ടാക്സില്‍ ഇളവ് നല്‍കണം, അല്ലെങ്കില്‍ ഡീസലിന് സബ്സിഡി നല്‍കണമെന്നും ബസ് ഉടമകകൾ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ  പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ഡിസംബര്‍ ആദ്യവാരം തന്നെ ബസ് ഉടമകള്‍ വ്യക്തമാക്കിയിരുന്നു. 
 
വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുളള യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ  ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ പോലും അംഗീകരിച്ചതാണെന്നും എന്നിട്ടും ബസ് ചാർജ് വർധനയ്ക്ക് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇതോടെയാണ്  അനിശ്ചിതകാല സമരത്തിന് തീരുമാനിച്ചതെന്നും ബസ് ഉടമകൾ വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വർണവിലയിൽ ഇന്നും വർധനവ്, രണ്ട് ദിവസം കൊണ്ട് പവന് 560 രൂപ കൂടി