Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡല്‍ഹിയില്‍ ബസ് ചാര്‍ജ് കുത്തനെ കുറച്ചു; കുറഞ്ഞ യാത്രാനിരക്ക് അഞ്ചു രൂപയാക്കി

ഡല്‍ഹിയില്‍ ബസ് ചാര്‍ജ് കുത്തനെ കുറച്ചു

ഡല്‍ഹിയില്‍ ബസ് ചാര്‍ജ് കുത്തനെ കുറച്ചു; കുറഞ്ഞ യാത്രാനിരക്ക് അഞ്ചു രൂപയാക്കി
ന്യൂഡല്‍ഹി , വ്യാഴം, 22 ഡിസം‌ബര്‍ 2016 (08:55 IST)
യാത്രാനിരക്ക് കുത്തനെ കുറച്ച് ഡല്‍ഹി സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍. കേരളത്തില്‍ കെ എസ് ആ‍ര്‍ ടി സി കുറഞ്ഞ യാത്രാനിരക്ക് ഏഴു രൂപയാക്കി ഉയര്‍ത്തിയപ്പോള്‍ ആണ് തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ അഞ്ചുരൂപയായി കുറച്ചത്.
 
കുറഞ്ഞ യാത്രാനിരക്കില്‍ പകുതിയും ഒരു മാസം കാലാവധിയുള്ള പാസിന് 75 ശതമാനം വരെയുമാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ കുറച്ചത്. വാഹനപ്പെരുപ്പം മൂലം ഉണ്ടായ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ജനങ്ങളെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്.
 
അഞ്ചുമുതല്‍ 15 രൂപ വരെയാണ് നിരക്കുള്ള എ സി ഇല്ലാത്ത ബസുകള്‍ക്ക് അഞ്ചു രൂപയാക്കി. എ സി ബസുകളുടേത് 10 രൂപയായി കുറച്ചു. നിലവില്‍ 10 മുതല്‍ 25 വരെ ആയിരുന്നു ചാര്‍ജ്. ഒരു മാസത്തേക്കുള്ള പാസിന് 250 രൂപയാക്കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ക്കും 21 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികള്‍ക്കും സൗജന്യ പാസ് നല്‍കാനും തീരുമാനമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബര്‍ലിനില്‍ ക്രിസ്മസ് മാര്‍ക്കറ്റിലെ ആക്രമണം; അക്രമിയെന്ന് കരുതുന്ന ആളുടെ ചിത്രം പുറത്തുവിട്ടു