Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഡോക്ടറുടെ നിർദേശം അവഗണിച്ച് ബന്ധുക്കൾ കുട്ടിയെ ഐസിയുവിൽനിന്നും മാറ്റി; ഒൻപതുവയസുകാരന് ദാരുണാന്ത്യം

ഡോക്ടറുടെ നിർദേശം അവഗണിച്ച് ബന്ധുക്കൾ കുട്ടിയെ ഐസിയുവിൽനിന്നും മാറ്റി; ഒൻപതുവയസുകാരന് ദാരുണാന്ത്യം
, തിങ്കള്‍, 24 ജൂണ്‍ 2019 (19:39 IST)
ഡോക്ടറുടെ നിർദേശം അവഗണിച്ച് ബന്ധുക്കൾ ഐസിയുവിൽനിന്നും മാറ്റിയ 9 വയസുകാരൻ മരിച്ചു. ഇൻഡോറിലെ മഹാരാജ യശ്വന്ത് ആശുപത്രിയിൽ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. ഡോക്ടറുടെ നിർദേശം അവഗണിച്ച് കുട്ടിയെ ആശുപത്രിയിൽനിന്നും തിരികെ കൊണ്ടുപോകാൻ ശ്രമിച്ചതോടെയാണ് മരണം സംഭവിച്ചത്.
 
ശനിയാഴ്ചയാണ് കുട്ടിയെ ഗുരിതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഞയറാഴ്ച കുട്ടിയെ തിരികെ കൊണ്ടുപോകണം എന്ന് ബന്ധുക്കൾ ആവശ്യ[പ്പെടുകയായിരുന്നു. ഡോക്ടർ ഇത് അനുവദിച്ചില്ല. ഇതോടെ ഡോക്ടറെ അവഗണിച്ച് ബന്ധുക്കൾ ചേർന്ന് കുട്ടിയെ ഐസിയുവിൽനിന്നും മാറ്റുകയായിരുന്നു എന്ന് ആശുപത്രി സൂപ്രണ്ട് വാർത്താ ഏജൻസിയായ  എഎൻഐയോട് വ്യക്തമാക്കി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറഞ്ഞ വിലയിൽ നോക്കിയ 2.2, ജിയോ ഉപയോക്താക്കൾക്ക് 2200രൂപയുടെ പ്രത്യേക ക്യാഷ്ബാക്ക് ഓഫറും !