ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കഴിഞ്ഞ ദിവസമാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ഇതിലെ വ്യാകരണതെറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. ബിജെപി സര്‍ക്കാര്‍ സത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയെന്നാണ് പ്രകടന പത്രികയില്‍ പറയുന്നത്. ഈ വ്യാകരണ തെറ്റിനെ പരിഹസിച്ചാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
‘സ്ത്രീ സുരക്ഷയ്ക്ക് ഗൗരവമായ പ്രധാന്യമാണ് ഞങ്ങള്‍ നല്‍കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക വിഭാഗം ഇതിനോടകം ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായി കുറ്റകൃത്യങ്ങള്‍ നടത്താനായി ശക്തമായ നിയമങ്ങളാണ് ഞങ്ങള്‍ ഒരുക്കിയിരിക്കുന്നത്, പ്രത്യേകിച്ച് റേപ്പ് പോലുള്ള കുറ്റകൃത്യങ്ങള്‍ സമയബന്ധിതമായി അന്വേഷിക്കാന്‍’- എന്ന ബിജെപിയുടെ സങ്കല്‍ പത്ര് പ്രകടന പത്രികയിലെ ഭാഗം പങ്കു വെച്ചായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം.
പ്രകടനപത്രികയിലെ ഒരു ഭാഗമെങ്കിലും ബിജെപിയുടെ യഥാര്‍ത്ഥ ഉദ്ദേശ്യത്തെ പ്രതിഫലിച്ചല്ലോ എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. 2014ലെ തങ്ങളുടെ തന്നെ പ്രകടന പത്രിക പകര്‍ത്തി എഴുതുകയാണ് ബിജെപി ചെയ്തതെന്ന് നേരത്തെ കോൺഗ്രസ് വിമർശിച്ചിരുന്നു.