Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

2014ൽ അധികാരത്തിലേറിയപ്പോൾ 51 സീറ്റുകൾ മാത്രം, ഇന്ന് 101: രാജ്യസഭയിൽ പിടിമുറുക്കി ബിജെപി

2014ൽ അധികാരത്തിലേറിയപ്പോൾ 51 സീറ്റുകൾ മാത്രം, ഇന്ന് 101: രാജ്യസഭയിൽ പിടിമുറുക്കി ബിജെപി
, തിങ്കള്‍, 4 ഏപ്രില്‍ 2022 (15:33 IST)
കോൺഗ്രസിന് ശേഷം രാജ്യസഭയിലെ അംഗബലത്തിൽ 100 സീറ്റുകളെന്ന നേട്ടം സ്വന്തമാക്കി ബിജെപി. 1988ന് ശേഷം ആദ്യമായാണ് ഒരു പാർട്ടി ഇത്രയും സീറ്റുകൾ നേടുന്നത്. വ്യാഴാഴ്ച വടക്കുകിഴക്കൻ മേഖലയിൽനിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകൾ നേടിയതോടെയാണ് 101 എന്ന അംഗബലത്തിലേക്ക് ബിജെപി എത്തിയത്.
 
കോൺഗ്രസിന് രാജ്യസഭയിൽ 17 സംസ്ഥനങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം ഇല്ലാതായി. 245 അംഗ രാജ്യസഭയിൽ അധികാരത്തിലെത്തിയപ്പോൾ ബിജെപിയ്ക്ക് 55 സീറ്റുകളാണ് ഉണ്ടായിരുന്നത്.ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ത്രിപുര, നാഗാലാൻഡ്, അസം എന്നിവിടങ്ങളിലെ നാലു സീറ്റുകളും ബിജെപി സഖ്യമാണ് നേടിയത്. പഞ്ചാബിൽ 5 സീറ്റുകളും എഎ‌പി നേടി.
 
സഖ്യകക്ഷികളുമായി ചേർന്ന് 123 അംഗങ്ങളാണ് ബിജെപിക്ക് ആകെ ഉള്ളത്. ജൂലൈയിൽ കോൺഗ്രസിന്റെ 9 അംഗങ്ങൾ കൂടി സംഭയിൽ നിന്നും വിരമിക്കുന്നുണ്ട്. ഓഗസ്റ്റിൽ നടക്കുന്ന ഉപരാഷ്ട്രപതി തിരെഞ്ഞെടുപ്പിൽ ഇതോടെ ബിജെപിയ്ക്ക് വെല്ലുവിളി ഉയർത്താൻ പോലും കോൺഗ്രസിന് കഴിയാതെയാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രെയിനില്‍വച്ച് കവിളില്‍ ചുംബിച്ചു; യുവതിയുടെ പരാതിയില്‍ 37 കാരന് ഒരു വര്‍ഷം തടവ് ശിക്ഷ, വിധി ഏഴ് വര്‍ഷത്തിനു ശേഷം ! വീഴാന്‍ പോയപ്പോള്‍ കവിളില്‍ ചുണ്ട് തട്ടിയതാണെന്ന് യുവാവ്