കൂടല്ലൂരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ ബൈക്കില്‍ ഇങ്ങനെ എഴുതിയിരുന്നു - “ഒരു ദിവസം ഈ വേഗത എന്നെ കൊല്ലും”. പുതുക്കുപ്പത്തില് നിന്നുള്ള ആകാശ് എന്ന ഡിപ്ലോമ വിദ്യാര്‍ത്ഥിയാണ് കൂടല്ലൂരിന് സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്.
ആകാശും സുഹൃത്ത് യേകേഷും യാത്ര ചെയ്തിരുന്ന ബൈക്കാണ് അപകടത്തില്‍ പെട്ടത്. രണ്ടുപേരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. അമിത സ്പീഡിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് ആകാശ് മരിച്ചത്.
സംഭവസ്ഥലത്തുവച്ചുതന്നെ ആകാശിന്റെ മരണം സംഭവിച്ചു. യേകേഷ് ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലാണ്.