Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജൂലൈയിൽ ഇന്ത്യയാകെ തീർത്ഥയാത്ര നടത്താം, കേരളത്തിൽ നിന്നും പ്രത്യേക ട്രെയിനൊരുക്കി ഐആർസിടിസി

ജൂലൈയിൽ ഇന്ത്യയാകെ തീർത്ഥയാത്ര നടത്താം, കേരളത്തിൽ നിന്നും പ്രത്യേക ട്രെയിനൊരുക്കി ഐആർസിടിസി
, ഞായര്‍, 9 ജൂലൈ 2023 (09:10 IST)
രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളെല്ലാം സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കി ഐആര്‍സിടിസീ. ഐആര്‍സിടിസിയുടെ ഭാരത് ഗൗരവ് ട്രെയിന്‍ പാക്കേജിലൂടെയാണ് കുറഞ്ഞ ചിലവില്‍ സഞ്ചാരികള്‍ക്ക് യാത്രയ്ക്ക് അവസരമൊരിക്കുന്നത്. ജൂലൈ 20ന് കേരളത്തില്‍ നിന്നും യാത്ര തിരിച്ച് ഉജ്ജയിന്‍,ഹരിദ്വാര്‍,ഋഷികേശ്,കാശി,അയോദ്ധ്യ,അലഹബാദ് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് തിരികെ ജൂലൈ 31ന് എത്തുന്ന തരത്തിലാണ് യാത്രാ പാക്കേജ്.
 
മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിലെ ശ്രീ മഹാകാലേശ്വര്‍ ക്ഷേത്രം, നര്‍മദാ നദിയിലെ ശിവപുരി ദ്വീപിലെ ജ്യോതിര്‍ലിംഗക്ഷേത്രങ്ങളിലൊന്നായ ഓംകാരേശ്വര്‍ ക്ഷേത്രം, ഹരിദ്വര്‍,ഋഷികേശ്,കാശി, സാരാനാഥ്,അയോദ്ധ്യാ, തുടങ്ങി സുപ്രധാനമായ എല്ലാ തീര്‍ഥാടനകേന്ദ്രങ്ങളും യാത്രയില്‍ ഉള്‍പ്പെടുന്നു. വിനോദസഞ്ചാരികള്‍ക്ക് കൊച്ചുവേളി,കൊല്ലം,കോട്ടയം,എറണാകുളം ടൗണ്‍,തൃശൂര്‍,ഒറ്റപ്പാലം,പാലക്കാട് ജംഗ്ഷന്‍,പോത്തന്നൂര്‍, ഈറോഡ് എന്നിവിടങ്ങളില്‍ നിന്നും ട്രെയിനില്‍ കയറാവുന്നതാണ്.
 
ബുക്കിംഗ് സമയത്ത് തിരെഞ്ഞെടുത്ത ക്ലാസ് അനുസരിച്ച് സ്ലീപ്പര്‍ ക്ലാസിലോ 3 എസിയിലോ യാത്ര ചെയ്യാം. രാത്രി സമയത്തെ താമസത്തിനായി എ സി ഹോട്ടലുകളിലെ താമസം, മൂന്ന് നേരം വെജിറ്റേറിയന്‍ ഭക്ഷണം, ടൂര്‍ എസ്‌കോര്‍ട്ട്,സുരക്ഷാ ജീവനക്കാരുടെ സേവനം,യാത്രാ ഇന്‍ഷ്വറന്‍സ് എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുന്നു. നോണ്‍ എ സി യാത്രികര്‍ക്ക് ഒരാള്‍ക്ക് 24,350 രൂപയും 3 എ സി ക്ലാസിലെ യാത്രികര്‍ക്ക് ഒരാള്‍ക്ക് 36,340 രൂപയുമാണ് യാത്രാ ചിലവ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടർച്ചയായി റേഷൻ വാങ്ങിയില്ല, 59,035 കുടുംബങ്ങളുടെ റേഷൻ കാർഡുകൾ മാറ്റി