Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ചക്രവാതച്ചുഴി; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിനു സാധ്യത

ചക്രവാതച്ചുഴി; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിനു സാധ്യത
, തിങ്കള്‍, 4 ഏപ്രില്‍ 2022 (10:59 IST)
ഏപ്രില്‍ ആറോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ ചക്രവാതച്ചുഴി (Cyclonic Circulation) രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
 
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മോഡലിന്റെ പ്രഥമിക സൂചനയനുസരിച്ചു ന്യുനമര്‍ദം ശക്തിപ്രാപിച്ചു തമിഴ്‌നാട് - ആന്ധ്രാ തീരത്തേക്ക് നീങ്ങാന്‍ സാധ്യത. അങ്ങനെ ആണെങ്കില്‍ കേരളത്തിലും ഏപ്രില്‍ 8 / 9 നു ശേഷം കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും പ്രവചനം. 
 
കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് ഇന്ന് സാധ്യതയുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട്ടില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി; വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമല്ല