പെട്രോളിനും ഡീസലിനും വിലകൂടുന്നതോര്‍ത്ത് ഇനി ആശങ്കപ്പേടേണ്ട. അധികകാലം ഈ ആശങ്ക നമ്മുടെ കൂടെ ഉണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജൈവ ഇന്ധനത്തിനായുള്ള ഇന്ത്യയുടെ ഗവേഷണങ്ങള്‍ ഒരു കരപറ്റുമെന്നാണ് വിവരം.
ഏറ്റവും വലിയ പുല്‍വര്‍ഗമായ മുളയില്‍ നിന്ന് ഇന്ധനം ഉത്പാദിപ്പിക്കാനുള്ള നീക്കമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ നടത്തുന്നത്. ഇതിനായുള്ള കരാറില്‍ ഫിന്നിഷ് ടെക് കമ്പനിയായ ചെംപൊലീസ് ഒയിയും അസമിലെ നുമലീഗഡ് റിഫൈനറി ലിമിറ്റഡും ഒപ്പുവച്ചു.
നിലവില്‍ 20 കോടി രൂപയുടെ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. മുളയില്‍ നിന്നും എഥനോളുണ്ടാക്കുകയും ഇപ്പോള്‍ ഉപയോഗിക്കുന്ന ഇന്ധനവുമായി കലര്‍ത്തി ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി.
അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ധന ഇറക്കുമതിയില്‍ കുറവുവരുത്താന്‍ കേന്ദ്രം പദ്ധതിയിടുന്നുണ്ട്. ജൈവ ഇന്ധനം യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ ലക്‍ഷ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.
ജൈവ ഇന്ധനം ഉണ്ടാക്കുമ്പോള്‍ അത് പുനരുപയോഗിക്കാന്‍ കഴിയുമെന്ന നേട്ടം കൂടിയുണ്ട്. അസമില്‍ ധാരാളമായുള്ള മുള സംസ്കരിച്ച് പ്രതിവര്‍ഷം 60 കോടി ലിറ്റര്‍ എഥനോള്‍ സൃഷ്ടിക്കാനാകുമോ എന്നാണ് ശ്രമം.