Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാഹുബലിയുടെ രണ്ടാം ഭാഗം നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ബാഹുബലിയുടെ രണ്ടാം ഭാഗം നിരോധിക്കുമോ ?

ബാഹുബലിയുടെ രണ്ടാം ഭാഗം നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു
ബാംഗ്ലൂര്‍ , ശനി, 18 മാര്‍ച്ച് 2017 (11:54 IST)
ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗം കർണാടകയിൽ നിരോധിക്കണമെന്ന് ആവശ്യം ശക്തമാകുന്നു.

കാവേരി വിഷയത്തിൽ തമിഴ്‌നാടിന് അനുകൂലമായി സംസാരിച്ച സത്യരാജ് ചിത്രത്തിലുള്ളതാണ് കന്നഡ അനുകൂല സംഘടനയെന്ന് അവകാശപ്പെടുന്ന കന്നഡ രക്ഷണ വേദികെ പ്രവർത്തകരെ  പ്രകോപിപ്പിച്ചത്. ചിത്രത്തിന്റെ ടീസർ തീയേറ്ററുകളിൽ പ്രദര്‍ശിപ്പിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു.

എസ്എസ് രാജമൌലി ഒരുക്കിയ ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രത്തില്‍ ബാഹുബലിക്കൊപ്പമുള്ള കട്ടപ്പ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സത്യരാജാണ്.

ബെള്ളാരിയിലെ തിയറ്ററിൽ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചതിന് പൊലീസുകാരും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിഷേധത്തെ തുടർന്ന് ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നതു നിർത്തിവെച്ചു.

സാമുഹ്യമാധ്യമങ്ങളിലടക്കം ചിത്രത്തിനെതിരായ പ്രചാരണം ശക്തമാണ്. ബാഹുബലിയുടെ രണ്ടാം ഭാഗം കർണാടകയിൽ നിരോധിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവള്‍ ആത്മഹത്യ ചെയ്യില്ല; ക്രോണിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി മിഷേലിന്റെ സുഹൃത്ത് രംഗത്ത്