Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണിപ്പൂരിൽ ഭീകരാക്രമണം: കമാൻഡിങ് ഓഫീസറും കുടുംബവും കൊല്ലപ്പെട്ടു: നാല് സൈനികർക്കും വീരമൃത്യു

മണിപ്പൂരിൽ ഭീകരാക്രമണം: കമാൻഡിങ് ഓഫീസറും കുടുംബവും കൊല്ലപ്പെട്ടു: നാല് സൈനികർക്കും വീരമൃത്യു
, ശനി, 13 നവം‌ബര്‍ 2021 (15:24 IST)
മണിപ്പുരിലെ ചുര്‍ചന്‍പുര്‍ ജില്ലയില്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം. അസം റൈഫിള്‍സ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഏഴ് പേര്‍ മരിച്ചു. 46 അസം റൈഫിൾഡ് കമാൻഡിങ് ഓഫീസർ  കേണൽ ത്രിപാഠിയും കുടുംബവും നാല് സൈനികരുമാണ് മരിച്ചത്.
 
ത്രിപാഠിയും കുടുംബവും വാഹനവ്യൂഹവുമാണ് സംഘത്തിലുണ്ടായിരുന്നത്. ത്രിപാഠിയും ഭാര്യയും മകനും തൽക്ഷണം കൊല്ലപ്പെട്ടു.ആക്രമണത്തിൽ കൂടുതൽ സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഭീകരാക്രമണമുണ്ടായത്.
 
അതേസമയം അക്രമണത്തെ മണിപ്പുര്‍ മുഖ്യമന്ത്രി ബൈറണ്‍ സിങ് ഭീകരാക്രമണത്തെ അപലപിച്ചു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഇത്തരം ചതിപ്രയോഗങ്ങളിലൂടെയുള്ള ആക്രമണങ്ങള്‍ നടത്തുന്നവരെ വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെക്ക് കിഴക്കന്‍ അറബികടലിലും വടക്കന്‍ തമിഴ് നാടിനു മുകളിലും ചക്രവാതചുഴി; അടുത്ത രണ്ടു ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത