സ്കൂളിലേക്ക് ഉച്ചഭക്ഷണത്തിനായി ബീഫ് കൊണ്ടുവന്ന പ്രധാനാധ്യാപിക അറസ്റ്റിൽ. അസമിലെ ഗോൾപാറ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. ഐപിസി 153എ, 295എ വകുപ്പുകൾ പ്രകാരമാണ് അൻപത്തിയാറുകാരിയായ പ്രധാനാധ്യാപികയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
ശനിയാഴ്ചയാണ് സംഭവം.പിറ്റേദിവസം തന്നെ ഗോൾപാറ ഹുർകാചുങ്ഗി എംഇ സ്കൂളിലെ പ്രധാനാധ്യാപികയായ ദലിമ നെസ്സയെ പോലീസ് ചോദ്യം ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.ഉച്ചഭക്ഷണത്തിന്റെ കൂടെ ബീഫ് കൊണ്ടുവന്നെന്നും മറ്റുള്ള ജീവനക്കാർക്ക് അതു നൽകിയെന്നുമാണ് മാനേജ്മെന്റിന്റെ പരാതി.