ഡൽഹി: ഇന്ത്യയിൽ നിലവിലെ സാഹചര്യത്തിൽ കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകേണ്ടതില്ലെന്ന് നീതി അയോഗ്. നിലവിൽർ സ്ഥിതിയും, ലഭ്യമായ തെളിവുകളും പരിശോധിയ്ക്കുമ്പോൾ കുട്ടികൾക്ക് കൊവിഡ് വാസ്കിൻ നൽകേണ്ട ആവശ്യമില്ല എന്ന് നീതി ആയോഗ് അംഗം ഡോക്ടർ എംകെ പോൾ പറഞ്ഞു. ബ്രിട്ടണിലെ പുതിയ കൊവിഡ് വകഭേതം സംബന്ധിച്ച വാർത്താ സമ്മേളനത്തിലാണ് എംകെ പോൾ ഇക്കാര്യം വ്യക്തമാക്കിയത്.
കുട്ടികളിൽ വാകിൻ പരീക്ഷണം നടത്തിട്ടില്ല എന്നതിനാൽ ഇക്കര്യത്തിൽ നേരത്തെ തന്നെ ആശങ്ക ഉയർന്നിരുന്നു. ബ്രിട്ടണിൽ സ്ഥിരീകരിച്ച പുതിയ കൊവിഡ് വകഭേതം ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ല എന്നും ആദ്ദേഹം പറഞ്ഞു. ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസ് ഇന്ത്യയിൽ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിയ്ക്കുന്ന വാക്സിനുകളെ ബാധിയ്ക്കുന്നതല്ല. ജനിതക മാറ്റം സംഭവിച്ച വൈറസ് മാരകമല്ലെന്നും. രോഗ തീവ്രത വർധിപ്പിയ്ക്കില്ലെന്നും എംകെ പോൾ വ്യക്തമാക്കി.