Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

Aravind Kejriwal

സിആര്‍ രവിചന്ദ്രന്‍

, ശനി, 11 മെയ് 2024 (14:30 IST)
നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍. ജയില്‍മോചിതനായ ശേഷം ജനങ്ങളെ കാണുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി രാജ്യത്ത് ഏകാധിപത്യമാണ് നടപ്പിലാക്കുന്നത്. തനിക്ക് ഭീഷണി ആകുന്ന രാഷ്ട്രീയ നേതാക്കളുടെ രാഷ്ട്രീയഭാവി ഇല്ലാതാക്കുക എന്നതാണ് മോദിയുടെ തന്ത്രം എന്ന് അദ്ദേഹം പറഞ്ഞു. വൈകാതെ എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും മോദി ജയിലില്‍ അടയ്ക്കും. തന്റെ അറസ്റ്റിലൂടെ ആരെയും ജയിലില്‍ അടയ്ക്കാവുന്ന സന്ദേശമാണ് മോദി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.
 
അതേസമയം മോദി അധികാരത്തില്‍ തിരിച്ചെത്താന്‍ പോകുന്നില്ലെന്നും അടുത്ത 20 കൊല്ലം ആം ആദ്മി പാര്‍ട്ടിയെ ഡല്‍ഹിയില്‍ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. തന്നെ ജയിലില്‍ അടച്ച് ഇല്ലാതാക്കാന്‍ ആയിരുന്നു നീക്കമെന്നും എല്ലാ അഴിമതിക്കാരും അടിഞ്ഞുകൂടുന്ന പാര്‍ട്ടിയായി ബിജെപി മാറിയെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന