Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കർണാടകയിൽ ഗോവധ നിരോധന നിയമ ബിൽ പാസായി

കർണാടകയിൽ ഗോവധ നിരോധന നിയമ ബിൽ പാസായി
, ബുധന്‍, 9 ഡിസം‌ബര്‍ 2020 (19:04 IST)
കർണാടകയിൽ ഗോവധ നിരോധന ബിൽ നിയമസഭയിൽ പാസായി. ശബ്‌ദ‌വോട്ടോടെയാണ് ബിൽ പാസാക്കിയത്. ഇനി ഉപരിസഭയിലും ബിൽ പാസായി ഗവർണർ ഇപ്പുവെച്ചു നിയമമാകുന്നതോടെ സംസ്ഥാനത്ത് പശു, കാള,പോത്ത് തുടങ്ങിയ കന്നുകാലികളെ എങ്ങനെ കൊല്ലുന്നതും നിയമവിരുദ്ധമാകും.
 
കാലികളെ കശാപ്പ് ചെയ്യുന്നവർക്ക് 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴയും 7 വർഷം തടവും വരെ ലഭിക്കുമെന്നാണ് നിയമം. കുറ്റവാളിയെന്ന് തെളിഞ്ഞാൽ അവരുടെ കാലികൾ , വസ്തുക്കൾ, സ്ഥലം  , വാഹനങ്ങൾ എന്നിവ കണ്ടുകെട്ടാനും നിയമം മൂലം സർക്കാരിന് സാധിക്കും. എസ്ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥർക്ക് സംശയകരമായി തോന്നുന്ന കാലി വളർത്തു ഇടങ്ങളിലെല്ലാം കയറി പരിശോധന നടത്താനും കാലികളെ പിടിച്ചെടുക്കാനും നിയമം അനുവാദം നൽകുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 4875 പേർക്ക് കൊവിഡ്, 35 മരണം, 4647 പേർക്ക് രോഗമുക്തി