Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അടവുകളൊന്നും ഇനി നടക്കില്ല; 2019ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം മത്സരിക്കില്ല, അമിത് ഷായെ ഞെട്ടിച്ച് ശിവസേന

രാജ്യത്തിന് മോദി - അമിത് ഷാ കൂട്ടുകെട്ട് ആവശ്യമില്ലെന്ന് ശിവസേന

അടവുകളൊന്നും ഇനി നടക്കില്ല; 2019ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം മത്സരിക്കില്ല, അമിത് ഷായെ ഞെട്ടിച്ച് ശിവസേന
, ബുധന്‍, 6 ജൂണ്‍ 2018 (11:42 IST)
ശിവസേന - ബിജെപി പോര് വ്യക്തമാകുന്നു. അമിത് ഷായ്ക്കെതിരെ ശിവസേനയുടെ മുഖപത്രം ‘സാമ്‌ന’.  2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കൊപ്പം മത്സരിക്കില്ലെന്ന് മുഖപത്രത്തിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് ശിവസേന. 
 
ഇന്ന് വൈകീട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉദ്ദവ് താക്കറേയുമായി കൂടിക്കാഴ്ച നിശ്ചയിരിക്കെയാണ് ശിവസേന തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചത്. ശിവസേനയാണ് ബിജെപിയുടെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയെന്ന് കഴിഞ്ഞ ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചത്. 
 
നിലവില്‍ ബിജെപിയുടെ സഖ്യകക്ഷികള്‍ ഓരോന്നായി വഴിപിരിഞ്ഞു പോകുന്ന സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് അമിത് ഷാ ‘സമ്പര്‍ക്ക് ഫോര്‍ സമര്‍ത്ഥന്‍’ എന്ന് പേരിട്ട് അനുരഞ്ജനത്തിന്റെ വഴിയിലേക്ക വന്നത്. എന്നാൽ, അനുനയത്തിന് മുന്നേ തന്നെ ബിജെപിയുടെ അടവുകളൊന്നും വിലപ്പോകില്ലെന്ന ശിവസേനയുടെ നയം അമിത് ഷായെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്. 
 
സഖ്യം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ വൈകി പോയെന്നും, ഇതിന് നാല് വര്‍ഷങ്ങളും കുറച്ചധികം തിരഞ്ഞെടുപ്പ് തോല്‍വികളും ബിജെപിക്ക് വേണ്ടി വന്നെന്നും ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറയുന്നു. രാജ്യത്തിന് മോദി-അമിത് ഷാ കൂട്ടുകെട്ട് ആവശ്യമില്ലെന്നും ആ ലേഖനത്തില്‍ പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഫ്‌ത്തിയിലെത്തിയ പൊലീസുകാർ ബൈക്ക് യാത്രികനെ തല്ലിച്ചതച്ചു; നാല് പൊലീസുകാർക്കെതിരെ കേസ്