Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രാജ്യത്തെ മുഴുവൻപേർക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്രമന്ത്രി

രാജ്യത്തെ മുഴുവൻപേർക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്രമന്ത്രി
, തിങ്കള്‍, 26 ഒക്‌ടോബര്‍ 2020 (11:58 IST)
ഭുവനേശ്വര്‍: രാജ്യത്ത് എല്ലാ ജനങ്ങൾക്കും സൗജന്യമായി കൊവിഡ് വാക്സിൻ നൽകും എന്ന് കേന്ദ്രമന്ത്രി പ്രതാപ് സാരംഗി. വാക്സിൻ ലഭ്യമായാൽ ഉടൻ സംഭരിച്ച് രാജ്യം മുഴുവൻ സൗജന്യമായി വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കുകയാണെന്നും പ്രതാപ് സാരംഗി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ ജനങ്ങൾക്ക് കൊവിഡ് വാക്സിൻ സജന്യമായി നൽകും എന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു കൊവീഡ് വാക്സിൻ സൗജന്യമായി നൽകും എന്നത് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയത് വിവാദമാവുകയായിരുന്നു. 
 
മഹാമാരിയെ പോലും രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികൾ രംഗത്തെത്തിയതോടെയണ് ബിഹാറിൽ മാത്രമല്ല രാജ്യത്ത് എല്ലാവർക്കും കൊവിഡ് വാക്സിൻ സൗജന്യമായാണ് നൽകുക എന്ന വിശദീകരണവുമായി ക്രേന്ദ്രമന്ത്രി രംഗത്തെത്തിയത്. തമിഴ്നാട്, മധ്യപ്രദേശ്, അസം പുതുച്ചേരി എന്നിവിടങ്ങളിലും സൗജന്യ കോവിഡ് വക്സിൻ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇടം നേടിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യമാർക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ വിൽപ്പനയ്ക്കുവച്ച് ഭർത്താവ്, നിരക്ക് നൂറുരൂപ മുതൽ: രണ്ടാം ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ