Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സമാജ് വാദ് പാർട്ടിയിൽ വീണ്ടും നാടകീയത; മുലായം സിങ് പുറത്ത്, അഖിലേഷ് സമാജ് വാദി ദേശീയ അധ്യക്ഷന്‍

മുലായം സിങ്ങിനെ മാറ്റി; അഖിലേഷ്​ സമാജ്​വാദി പാർട്ടി ദേശീയ അധ്യക്ഷൻ

സമാജ് വാദ് പാർട്ടിയിൽ വീണ്ടും നാടകീയത; മുലായം സിങ് പുറത്ത്, അഖിലേഷ് സമാജ് വാദി ദേശീയ അധ്യക്ഷന്‍
, ഞായര്‍, 1 ജനുവരി 2017 (12:58 IST)
മുലായം സിങ്​ യാദവിനെ മാറ്റി അഖിലേഷ്​ യാദവ്​ സമാജ്​വാദി പാർട്ടി(എസ്​.പി) ദേശീയ അധ്യക്ഷൻ.  മുലായം സിങ്ങിനെ പാർട്ടിയു​െട മാർഗനിർദേശകനാക്കി മാറ്റി. മുലായം സിങ്ങിന്റെ ബന്ധുവും അഖിലേഷി​െൻറ അനുയായിമായ രാംഗോപാൽ യാദവ്​ വിളിച്ചുചേർത്ത കൺവെൻഷനിലാണ്​ പ്രഖ്യാപനം. ദിവസങ്ങള്‍ നീണ്ട നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടിയിലെ അധികാരത്തര്‍ക്കം പുതിയ വഴിത്തിരിവിലേയ്ക്ക് മാറിയത്. നിലവിലെ ദേശീയ പ്രസിഡന്റായ മുലായം സിങ് യാദവിനെ പാര്‍ട്ടി ഉപദേശകനാക്കാനും തീരുമാനിച്ചിട്ടുണ്ട്.
 
ലഖ്നൗവില്‍ അഖിലേഷ് വിളിച്ചു ചേര്‍ത്ത ദേശീയ കണ്‍വെന്‍ഷനിലാണ് പ്രഖ്യാപനം. ദേശീയ നിര്‍വ്വാഹക സമിതി ഏകകണ്‌ഠേനയാണ് അഖിലേഷിനെ തിരഞ്ഞെടുത്തതെന്ന് മുതിര്‍ന്ന നേതാവ് രാംഗോപാല്‍ യാദവ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ശിവപാലിനേയും അമര്‍ സിങിനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് കണ്‍വെന്‍ഷനില്‍ രാംഗോപാല്‍ യാദവ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പാർട്ടി വീണ്ടും അധികാരത്തിൽ വരാതിരിക്കാൻ ഇരുവരും ശ്രമിച്ചെന്ന് ശിവ്​പാൽ യാദവ്​ കുറ്റപ്പെടുത്തി.
 
അഖിലേഷ് വിളിച്ച കണ്‍വെന്‍ഷന്‍ പാര്‍ട്ടിവിരുദ്ധമാണെന്നും നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കരുതെന്നും മുലാം സിങ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഭൂരിപക്ഷം എംഎല്‍എമാരും അഖിലേഷ് വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. .പാര്‍ട്ടിയിലെ പടലപിണക്കത്തെത്തുടര്‍ന്ന് അഖിലേഷിനെ രണ്ട് ദിവസം മുമ്പ് മുലായം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം തന്നെ തിരിച്ചെടുത്തിരുന്നു. എന്നാല്‍ അനുരഞ്ജനത്തിന് തയ്യാറാകാതെ അഖിലേഷ് ദേശീയ കണ്‍വെന്‍ഷന്‍ വിളിക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാഹുബലിയ്ക്ക് അവാർഡ് നൽകിയത് തെറ്റെന്ന് അടൂർ; അടൂരിന്റെ നിർദേശങ്ങൾ പരിഗണിക്കുമെന്ന് വെങ്കയ്യ നായിഡു