Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അധ്യാപികയുടെ എ ഐ അശ്ലീലചിത്രം നിർമിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിദ്യാർത്ഥികൾക്കെതിര കേസ്

അധ്യാപികയുടെ എ ഐ അശ്ലീലചിത്രം നിർമിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിദ്യാർത്ഥികൾക്കെതിര കേസ്

എ കെ ജെ അയ്യർ

, ഞായര്‍, 29 സെപ്‌റ്റംബര്‍ 2024 (10:39 IST)
ലക്നൗ : നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചു അദ്ധ്യാപികയുടെ അശ്ലീല വീഡിയോ നിർമ്മിച്ചു പ്രചരിപ്പിച്ച ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കെതിരെ കേസ്. ഉത്തർപ്രദേശിലാണ് സംഭവം. 
 
സംഭവത്തിൽ പ്രായപൂർത്തി ആകാത്ത രണ്ട് പ്രതികൾക്കെതിരെയും ഐ.ടി നിയമത്തിലെ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇതുമായി ബന്ധപ്പെട്ടു കൂടുതൽ അന്വേഷണം നടക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് വ്യാജ അശ്ലീല ചിത്രം നിർമിക്കാൻ ഇരുവരും എ.ഐ ഉപകരണങ്ങൾ ഉപയോഗിച്ചതായി പൊലീസ് വെളിപ്പെടുത്തി. 
 
വിവിധ സമൂഹമാധ്യമ ഗ്രൂപ്പുകളിലും പ്രതികൾ ചിത്രങ്ങൾ പങ്കുവച്ചു. തുടർന്നാണ് അധ്യാപിക പരാതി നൽകുകയായിരുന്നു.ചിത്രം വെബിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട് എന്നും സൂചനയുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെബ്‌സൈറ്റ് റിവ്യൂവിന്റെ പേരില്‍ തട്ടിപ്പ്: യുവതിയുടെ നാലു ലക്ഷം തട്ടിയെടുത്ത 3 യുവാക്കള്‍ അറസ്റ്റില്‍