ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. വിദേശത്ത് നിന്ന് കണ്ടെയ്നറിൽ എത്തിയ 56 കിലോ കൊക്കെയ്ൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്.ഐ.) പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തുറമുഖത്ത് നടത്തിയ പരിശോധനയിലാണ് വിദേശത്ത് നിന്നെത്തിയ കണ്ടെയ്നറിൽ നിന്നും കൊക്കെയ്ൻ പിടിച്ചെടുത്തത്.
കണ്ടെയ്നറില്‍ ഇറക്കുമതി ചെയ്ത മറ്റുസാധനങ്ങള്ക്കിടയില് ഒളിപ്പിച്ചനിലയിലാണ് കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ മാസം ഗുജറാത്തിലെ കണ്ട്ല തുറമുഖത്ത് നിന്നും 1300 കോടിയുടെ ഹെറോയിൻ ഡിആർഐ പിടികൂടിയിരുന്നു.