Select Your Language

Notifications

webdunia
webdunia
webdunia
webdunia

500 രുപ നോട്ടില്‍ നിന്നും വൈദ്യുതിയുണ്ടാക്കുന്ന വിദ്യയുമായി ഇതാ ഒരു കൗമാരക്കാരന്‍

500 രുപ നോട്ടില്‍ നിന്നും വൈദ്യുതിയുണ്ടാക്കുന്ന വിദ്യ അറിയണോ?

500 രുപ നോട്ടില്‍ നിന്നും വൈദ്യുതിയുണ്ടാക്കുന്ന വിദ്യയുമായി ഇതാ ഒരു കൗമാരക്കാരന്‍
, തിങ്കള്‍, 22 മെയ് 2017 (14:35 IST)
500 രൂപ നോട്ടില്‍ നിന്ന് എങ്ങനെ വൈദ്യുതി ഉണ്ടാക്കാം. അങ്ങനെ ഒരു വിദ്യയുമായി ഇതാ ഒരു കൗമാരക്കാരന്‍. ഒഡീഷയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ലച്മന്‍ ഡുണ്ടിയാണ് ഇങ്ങനെ ഒരു സംവിധാനം കണ്ടുപിടിച്ച് രാജ്യശ്രദ്ധ ആകര്‍ഷിച്ചത്. അസാധുവാക്കിയ നോട്ട് ഉപയോഗിച്ച് അഞ്ച് വാട്ട് വൈദ്യുതി സൃഷ്ടിക്കാമെന്ന് ഈ കൊച്ച് മിടുക്കന്‍ കണ്ടുപിടിച്ചു. 
 
ഖരിയാര്‍ കോളജിലെ ശാസ്ത്ര വിദ്യാര്‍ത്ഥിയാണ് ലച്മന്‍ ഡുണ്ടി. വിദ്യാര്‍ത്ഥിയുടെ ഈ കണ്ടുപിടിത്തം ശ്രദ്ധയില്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസ് ഒഡീഷയിലെ ശാസ്ത്ര സാങ്കേതിക വകുപ്പിനോട് ലച്മണിന്റെ പ്രോജക്ടിന്റെ വിശദാംശങ്ങള്‍ ചോദിച്ചു.
 
500 രുപ നോട്ടിലെ നോട്ടിലെ സിലിക്കണ്‍ ആവരണം ഉപയോഗിച്ചാണ് താന്‍ വൈദ്യുതി ഉണ്ടാക്കിയത്.  നോട്ട് കീറി അതിലെ സിലിക്കണ്‍ ആവരണത്തിനെ ഒരു ട്രാന്‍സ് ഫോര്‍മരുമായി ഘടിപ്പിക്കുന്നു. തുടര്‍ന്ന് സൂര്യപ്രകാശത്തില്‍ വെയ്ക്കുന്നതോടെ വൈദ്യുതി ഉണ്ടാവുമെന്ന് ഈ വിദ്യാര്‍ത്ഥി അവകാശപ്പെടുന്നു. 
 
ഇത് ശ്രദ്ധയില്‍പ്പെട്ട്  ഏപ്രില്‍ 12 ന് പ്രധാനമന്ത്രിയുടെ ഓഫീസ് ലച്മണിന്റെ അവകാശവാദം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ സര്‍ക്കാറിന് കത്തയച്ചിരുന്നു. ഇതെ തുടര്‍ന്ന് മെയ് 17 ന് ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അയച്ചിട്ടുണ്ട്.
 
താന്‍ ഇത് വെറും 15 ദിവസം കൊണ്ടാണ് ഈ കണ്ടുപിടിത്തം നടത്തിയതെന്നും നോട്ടസാധുവാക്കലിനെ തുടര്‍ന്ന് അസാധുവായ നോട്ടുകളെ എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന ചിന്തയാണ് തന്നെ ഈ കണ്ടുപിടിത്തത്തില്‍ എത്തിച്ചതെന്ന് ലച്മണ്‍ പറഞ്ഞു. തന്റെ കണ്ടുപിടിത്തം സ്കൂളില്‍ പ്രദശിപ്പിച്ചെങ്കിലും ആരും അതിന് വലിയ ശ്രദ്ധ നല്‍കിയില്ലെന്നും അതുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയതാണ് വിവരം രാജ്യത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടതി മുറിയില്‍ വനിതാ ഡോക്ടര്‍ക്ക് മര്‍ദ്ദനം