Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട് മരണം; 40ലധികം പേർ കുടുങ്ങിക്കിടക്കുന്നു - രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട് മരണം; 40ലധികം പേർ കുടുങ്ങിക്കിടക്കുന്നു - രക്ഷാപ്രവര്‍ത്തനം തുടരുന്നു
മുംബൈ , ചൊവ്വ, 16 ജൂലൈ 2019 (14:12 IST)
മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ് 2 മരണം. 40ലധികം പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്നു സംഘം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കുടുങ്ങി കിടക്കുന്നവരില്‍ കുട്ടികളും സ്‌ത്രീകളുമുണ്ട്. ഡോങ്ഗ്രിയിലെ തണ്ടല്‍ സ്ട്രീറ്റിലെ കെട്ടിടമാണ് 11.40ന് തകര്‍ന്നുവീണത്. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച വെള്ളം കയറിയ പ്രദേശത്താണു ഈ കെട്ടിടം.

നിരവധി കെട്ടിടങ്ങള്‍ക്കു നടുവില്‍ ഇടുങ്ങിയ വഴികളാണ് ഇവിടുള്ളത്. ഇതു രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഏകദേശം 90-100 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിതെന്ന് തദ്ദേശവാസികള്‍ പറഞ്ഞു. 80തോളം കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാതാവിന്റെ അസ്ഥി കൂടത്തിനൊപ്പം കഴിഞ്ഞത് മൂന്നു വര്‍ഷം; മൃതദേഹം സൂക്ഷിച്ചത് വീട്ടില്‍ - മകൾ അറസ്‌റ്റില്‍