Select Your Language

Notifications

webdunia
webdunia
webdunia
webdunia

400 പത്രങ്ങളില്‍ ഒന്നാം പേജ് പരസ്യം; മൂന്നാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ മോഡി സര്‍ക്കാര്‍ മുടക്കുന്നത് കോടികള്‍

മൂന്നാം വാര്‍ഷികം ആഘോഷിക്കാന്‍ മോഡി സര്‍ക്കാര്‍ മുടക്കുന്നത് കോടികള്‍

400 പത്രങ്ങളില്‍ ഒന്നാം പേജ് പരസ്യം; മൂന്നാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ മോഡി സര്‍ക്കാര്‍ മുടക്കുന്നത് കോടികള്‍
, വ്യാഴം, 11 മെയ് 2017 (15:35 IST)
എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക പരിപാടിക്കായി കോടികള്‍ ചിലവാക്കി വിപുലമായ ആഘോഷ പരിപാടികള്‍ ഒരുക്കാന്‍ ബിജെപി. 16 മുതല്‍ ജൂണ്‍ 5 വരെ നീളുന്ന പരിപാടിയാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. മെയ്യ് 16ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി ഗുവാഹത്തിയില്‍ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്യുന്നതോടെ ആഘോഷ പരിപാടിക്ക് തൂടക്കം കുറിക്കും. 
 
അതിന് ശേഷം ബെംഗലൂരു, ഡല്‍ഹി, ജെയിപൂര്‍, കോട്ട, കൊല്‍ക്കത്ത, പൂനെ എന്നീ നഗരങ്ങള്‍ സന്ദര്‍ശിക്കുന്നതായിരിക്കും. വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച്  പുതിയ ഇന്ത്യ ക്യാംപെയിനും ആരംഭിക്കും.  പ്രധാന മന്ത്രി ജനങ്ങള്‍ക്കായി രണ്ട് കത്തെഴുതുന്നതായിരിക്കും. കൂടാതെ 15 ദിവസങ്ങള്‍ക്കുള്ളില്‍ 10 കോടി എസ്എംഎസുകള്‍ ജനത്തിനയക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 
 
മെയ് 26ന് പുറത്തിറങ്ങുന്ന രാജ്യത്തെ 400 പത്രങ്ങളുടെ ആദ്യ പേജില്‍ സര്‍ക്കാരിന്റെ വികസന പദ്ധതികളുടെ പരസ്യം ഉള്‍പ്പെടുത്തും. റേഡിയോയിലും ടെലിവിഷനിലും 30 മുതല്‍ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യങ്ങള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. 500 നഗരങ്ങളില്‍ സബ് കാ സാത്ത്, സബ് കാ വികാസ് പദ്ധതി നടപ്പിലാക്കും. ഇതിനോടോപ്പം ബിജെപിയുടെ മുദ്രവാക്യത്തിലും മാറ്റം വരും. 
 
ദേശ് ബദല്‍ രഹി ഹേ എന്ന മുദ്രവാക്യത്തിനൊപ്പം രാജ്യം ഉദിക്കുന്നു എന്നര്‍ത്ഥം വരുന്ന ' ഭാരത് ഉബര്‍ രഹി ഹേ' എന്ന വാചകം കൂടി ചേര്‍ക്കും. കുടാതെ ബിജെപി ശക്തമല്ലാത്ത സംസ്ഥാനങ്ങളിലായി 300 മള്‍ട്ടിമീഡിയ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കര്‍ഷകര്‍, യുവാക്കള്‍, പിന്നോക്ക സമുദായം, തൊഴിലാളികള്‍ എന്നിവരുടെ ഉന്നമനത്തിനായുള്ള പദ്ധതി ആവിഷ്‌കരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവില്‍ ചൈന പറഞ്ഞു, മോദി പുലിയാണ്; ഇനിയുള്ള കാലം ഇന്ത്യയുടെ കുതിപ്പ് - ചൈനയ്‌ക്ക് ഭയം