Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം, 24 മണിക്കൂറിനിടെ 25 മരണം, 229 പേർക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം, 24 മണിക്കൂറിനിടെ 25 മരണം, 229 പേർക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു
, വെള്ളി, 10 ഏപ്രില്‍ 2020 (08:29 IST)
മുംബൈ: കോവിഡ് ബാധയെ തുടർന്ന് മഹരാഷ്ടയിൽ സ്ഥിതി അതീവ ഗുരുതരം, കഴിഞ്ഞ 24 മണിക്കൂറിനിടെ 25 പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. 229 പേർക്കുകൂടി പുതുതായി കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ രോഗ ബാധിതരുടെ എണ്ണം 1,364ൽ എത്തി 
 
ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം പുതുതായി 79 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതില്‍ 746 പേരും മുംബൈയിലാണ്. മുംബൈ കോർപ്പറേഷൻ പരിധിയിൽ സമൂഹ വ്യാപനം ഉണ്ടായതായി നേരത്തെ അധികൃതർ സ്ഥിരീകരിച്ചിരുന്നു. രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് കൂടി മുംബൈയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ ദിവസവും നൂറോ അതിലധികമോ പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിക്കുന്നത്. ദിവസവും, മരണവും റിപ്പോർട്ട് ചെയ്യുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആംബുലൻസിൽ നാട്ടിലെത്തിക്കാൻ ആളൊന്നിന് 1,500 രൂപ, 20 തൊഴിലാളികളുമായി പോയ ആംബുലൻസ് പൊലിസ് പിടികൂടി