കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ 17 ജില്ലകൾ റെഡ് സോണായി പ്രഖ്യാപിച്ചു. ചെന്നൈയ്ക്ക് പുറമേ കോയമ്പത്തൂർ,തേനി,മധുര,ഈറോഡ്,തിരുപ്പൂർ ഉൾപ്പടെയുള്ള ജില്ലകളാണ് റെഡ് സോണുകളായത്.ചെന്നയിലും കോയമ്പത്തൂരുമാണ് കൂടുതൽ കൊവിഡ് രോഗികളുള്ളത്.
അതേസമയം രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. സാമൂഹിക വ്യാപനം തമിഴ്‌നാട്ടിൽ സംഭവിച്ചെന്ന ആശങ്കയും ശക്തമാണ്.അതേസമയം കൊവിഡ് പടരുന്ന അവസ്ഥയിൽ തമിഴ്നാട്ടിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്ന് കാണിച്ച് മലയാളി സംഘടനകൾ മുഖ്യമന്ത്രിക്ക് കത്തയച്ചു.നിലവിൽ ആരോഗ്യപ്രവർത്തകർക്ക് കൂടി കൊവിഡ് പടരുന്ന അവസ്ഥയാണ് തമിഴ്‌നാട്ടിലുള്ളത്.ചെന്നൈയിൽ രണ്ട് ഡോക്ടര്‍മാര്‍ക്കും ഒരു മലയാളി ഉൾപ്പെടെ നാല് നഴ്സുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടു.