Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

50 ലക്ഷം വാങ്ങി 250 ചൈനീസ് പൗരന്മാർക്ക് വിസ നൽകി, കാർത്തി ചിദംബരത്തിനെതിരെ കേസ്, 9 വീടുകളിൽ സിബിഐ റെയ്‌ഡ്

50 ലക്ഷം വാങ്ങി 250 ചൈനീസ് പൗരന്മാർക്ക് വിസ നൽകി, കാർത്തി ചിദംബരത്തിനെതിരെ കേസ്, 9 വീടുകളിൽ സിബിഐ റെയ്‌ഡ്
, ചൊവ്വ, 17 മെയ് 2022 (12:59 IST)
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെയും മകൻ കാർത്തി ചിദംബരത്തിന്റെയും വീടുകളിൽ സിബിഐ റെയ്‌ഡ്. ചെന്നൈ,മുംബൈ,ഡൽഹി,ബാംഗ്ലൂർ നഗരങ്ങളിലെ 9 വീടുകളിലാണ് റെയ്‌ഡ്. 50 ലക്ഷം വാങ്ങി 250 ചൈനീസ് പൗരന്മാർക്ക് അനധികൃത വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്‌ഡ്.
 
ചൊവ്വാഴ്‌ച രാവിലെ 8 മണിയോടെയാണ് റെയ്‌ഡ് ആരംഭിച്ചത്. വീടുകളിൽ ഉള്ള‌വരുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്. ചെന്നൈയിലെ 3 വീടുകളിലും മുംബൈയിലെ 3 വീടുകളിലും കർണാടക,പഞ്ചാബ്,ഒഡീഷ എന്നിവിടങ്ങളിലെ ഓരോ വീടുകളിലുമാണ് ഇപ്പോൾ റെയ്‌ഡ്.
 
2010-14 കാലത്ത് ചിദംബരത്തിന്റെ നിർദേശപ്രകാരം ഫണ്ട് സ്വീകരിക്കുകയും വിദേശത്തേക്ക് അയക്കുകയും ചെയ്‌തിട്ടുണ്ടോ എന്നാണ് സിബിഐ അന്വേഷിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിയും മോഡലുമായ ട്രാൻസ്ജെൻഡർ കൊച്ചിയിൽ മരിച്ച നിലയിൽ