Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘അന്നും ഇന്നും ഞാന്‍ അയാളെ ഭയന്നിട്ടില്ല’; ഗുര്‍മീതിനെതിരെ പരാതി നല്‍കിയ യുവതിയുടെ വെളിപ്പെടുത്തല്‍

‘അന്നും ഇന്നും ഞാന്‍ അയാളെ ഭയന്നിട്ടില്ല’: ഗുര്‍മീതിനെതിരെ പരാതി നല്‍കിയ യുവതി

‘അന്നും ഇന്നും ഞാന്‍ അയാളെ ഭയന്നിട്ടില്ല’;  ഗുര്‍മീതിനെതിരെ പരാതി നല്‍കിയ യുവതിയുടെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി , ചൊവ്വ, 29 ഓഗസ്റ്റ് 2017 (12:52 IST)
പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിനെ താന്‍ ഒരിക്കലും ഭയന്നിട്ടില്ലെന്ന്  പരാതി നല്‍കിയ യുവതി. ദ ഹിന്ദുവിനോട് സംസാരിക്കുകയായിരുന്നു അവര്‍. ‘2009ല്‍ ഞാന്‍ സാക്ഷി പറയുമ്പോള്‍ കോടതി മുറിയില്‍ അവനുണ്ടായിരുന്നു. അന്നും ഇന്നും ഞാന്‍ അവനെ ഭയന്നിട്ടില്ല.’ അവര്‍ പറയുന്നു.
 
ഇന്ന് നാല്‍പതുവയസുളള യുവതി കോളജില്‍ പഠിക്കുന്ന സമയത്താണ് റാം റഹീമിന്റെ പീഡനത്തിന് ഇരയായത്. യുവതിയുടെ കുടുംബം റാം റഹീമിന്റെ കടുത്ത ആരാധകരായതിനാല്‍ തുടക്കത്തില്‍ അവര്‍ യുവതി പറഞ്ഞ കാര്യങ്ങള്‍ ആരും വിശ്വസിച്ചിരുന്നില്ല.
 
എന്നാല്‍ പിന്നീടാണ് ഇവര്‍ പരാതിയുമായി രംഗത്തുവന്നത്. ഗുര്‍മീതിനെതിരെ പ്രതിഷേധിച്ച യുവതിയുടെ സഹോദരനെ അദ്ദേഹം കൊന്നെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. 2002ലാണ് റം റഹീമിനുവേണ്ടി അവനെ കൊന്നതെന്ന് യുവതി പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എതിര്‍ക്കാന്‍ കഴിയില്ല, കൈപ്പിടിയിലെ ചെറുതോക്ക് പെണ്‍കുട്ടിയുടെ രഹസ്യ ഭാഗത്തായിരിക്കും ഉണ്ടാവുക, ഭയം വിട്ടകലും മുന്നേ അയാള്‍ തന്നെ കീഴ്പ്പെടുത്തിട്ടുണ്ടാകും - വെളിപ്പെടുത്തലുമായി പെണ്‍കുട്ടികള്‍