Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന റെക്കൊർഡ് സ്വന്തമാക്കിയ മങ്കയമ്മയ്ക്ക് സ്ട്രോക്ക്, ഭർത്താവിന് ഹൃദയാഘാതം

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന റെക്കൊർഡ് സ്വന്തമാക്കിയ മങ്കയമ്മയ്ക്ക് സ്ട്രോക്ക്, ഭർത്താവിന് ഹൃദയാഘാതം
, തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (12:26 IST)
ഏറ്റവും പ്രായം കൂടിയ അമ്മയെന്നനിലയില്‍ ലോക റെക്കോര്‍ഡിട്ട 72 കാരി മങ്കയമ്മയെ സ്ട്രോക്ക് വന്നതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. പ്രസവത്തിനു ശേഷം കഴിഞ്ഞ ദിവസമായിരുന്നു മങ്കയമ്മയ്ക്ക് സ്ട്രോക്ക് ഉണ്ടായത്. മങ്കയമ്മയുടെ ഭര്‍ത്താവും കുട്ടികളുടെ പിതാവുമായ രാജറാവുവിനെ കുഞ്ഞുങ്ങള്‍ ജനിച്ച് അടുത്ത ദിവസം തന്നെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നു. 
 
സെപ്റ്റംബര്‍ 5 നായിരുന്നു ആന്ധ്ര സ്വദേശികളായ വൃദ്ധ ദമ്പതികള്‍ക്ക് ഐ.വി.എഫ് ചികിത്സയിലൂടെ ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചത്. 72ആം വയസില്‍ അമ്മയായതോടെയാണ് മങ്കയമ്മ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത്.
 
പത്തു ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് മങ്കയമ്മയെ നീരിക്ഷിച്ചു കൊണ്ടിരുന്നത്. ഏറ്റവും പ്രായം കൂടിയ അമ്മയെന്ന നിലയില്‍ മങ്കയമ്മയുടെ ശരീരത്തിലെ ഓരോ മാറ്റങ്ങളും സൂക്ഷ്മ നിരീക്ഷണത്തിലാണ്. 
ജനുവരിയിലായിരുന്നു മങ്കയമ്മ ഇരട്ടപെണ്‍കുട്ടികളെ ഗര്‍ഭം ധരിച്ചത്. സിസേറിയനിലൂടെയായിരുന്നു ഇവര്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. 
 
പ്രായം കൂടി പ്രസവിച്ചതിനെ തുടര്‍ന്ന് ഉണ്ടായ കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളാണ് സ്ട്രോക്കിലേയ്ക്ക് നയിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. രണ്ട് കുട്ടികള്‍ക്കും രണ്ട് കിലോയിലധികം ശരീരഭാരം ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളത്തിൽ പരീക്ഷ നടത്താൻ തയ്യാർ; പി എസ് സി ചെയർമാൻ