Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മോദിയെ കാണാനില്ല’ - നാണം‌കെട്ട് പ്രധാനമന്ത്രി

‘മോദിയെ കാണാനില്ല, എത്രയും പെട്ടന്ന് എത്തണം’ -പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ പോസ്റ്റര്‍

'മോദിയെ കാണാനില്ല’ - നാണം‌കെട്ട് പ്രധാനമന്ത്രി
വാരണസി , തിങ്കള്‍, 21 ഓഗസ്റ്റ് 2017 (08:41 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാനില്ലെന്ന് വാരണാസിയില്‍ പോസ്റ്റര്‍. കഴിഞ്ഞ ദിവസമാണ്  മോദിയുടെ സ്വന്തം മണ്ഡലമായ വാരണാസിയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്‍. മോദിയുടെ ചിത്രമുള്ള പോസ്റ്ററില്‍ വാരണാസി എംപിയെ കാണാനില്ല എന്നാണ് എഴുതിയിരിക്കുന്നത്. 
 
ഏതു ദേശത്തേക്കാണ് പോയതെന്ന് ആര്‍ക്കുമറിയാതെ നിങ്ങള്‍ പോയി എന്നായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്. മോദി മണ്ഡലത്തില്‍ തിരിച്ചെത്തിയില്ലെങ്കില്‍ മാന്‍ മിസ്സിങ് എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്നും യുപി നിയമസഭാ ഇലക്ഷന്‍ സമയത്ത് റോഡ് ഷോ നടത്തുമ്പോള്‍ മാത്രമാണ് മോദിയെ മണ്ഡലത്തില്‍ അവസാനമായി കണ്ടതെന്നും പോസ്റ്ററില്‍ പറയുന്നു. സംഭവം വൈറലായതോടെ പോസ്റ്ററുകള്‍ പിന്നീട് പൊലീസെത്തി നീക്കം ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്ലൂ വെയ്ല്‍ അല്ല ഇനി പിങ്ക് വെയ്ല്‍ ചലഞ്ച് !