പ്രണയിച്ച ആളെ കെട്ടാന്‍ മതം മാറി, അത് ലൗ ജിഹാദ് ആണെന്ന് ഹൈക്കോടതി; പിന്നെ സംഭവിച്ചത് !
പ്രണയിച്ച് ആളെ കെട്ടാന്‍ മതം മാറിയാല്‍ എങ്ങനെ ലൗ ജിഹാദ് ആണെന്ന് പറയും?
പെണ്‍കുട്ടികളെ പ്രണയം നടിച്ച് മുസ്ലിം മതത്തിലേക്ക് മാറ്റുന്നതാണ് ലൗ ജിഹാദ്. എന്നാല്‍ സ്വന്തം ഇഷ്ട പ്രകാരം പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി മതം മാറിയാല്‍ അത് ലൗ ജിഹാദ് ആണെന്ന് പറയുമോ? ഒരിക്കലുമില്ല. കേരള ഹൈക്കോടതി അസാധുവാക്കിയ തന്റെ വിവാഹ ജീവിതം തിരിച്ച് കിട്ടാന്‍ ഷഫിന്‍ ജഹാന്‍ എന്ന യുവാവ് സുപ്രിം കോടതിയിലെത്തി.
പ്രയപൂര്‍ത്തിയായ ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലിം മതം സ്വീകരിച്ച്, ഒരു മുസ്ലിം പയ്യനെ വിവാഹം ചെയ്ത് ലൗ ജിഹാദ് ആണെന്ന് കേരള ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് യുവാവിന്റെ ഹര്‍ജി. 2016 ല്‍
ഒരു വിവാഹ വെബ്‌സൈറ്റിലൂടെയാണ് ഷഫിന്‍ ആദ്യമായി പെണ്‍കുട്ടിയെ കാണുന്നത്.
ഇത് പുരോഗമന തീവ്രവാദ പരമാണെന്നും ലൗ ജിഹാദ് ആണെന്നും പറഞ്ഞ് കേരള ഹൈക്കോടതി വിവാഹം അസാധുവാക്കുകയായിരുന്നു. പെണ്‍കുട്ടിയെ സ്വാധീനിച്ച്, നിര്‍ബന്ധിച്ച് മതം മാറ്റിയതാണെന്നും ഹൈക്കോടതി പറഞ്ഞു. പക്ഷേ സ്വന്തം ഇഷ്ട പ്രകാരമാണ് പെണ്‍കുട്ടി മതം മാറ്റിയതെന്ന് ഷഫിന്‍ ജഹാന്‍ വാദിച്ചു. എന്നാല്‍ അതിന് ശേഷം രണ്ട് മാസം കഴിഞ്ഞാണ് വിവാഹം നടന്നത്. ഹൈക്കോടതി ഉത്തരവ് സ്ത്രീസ്വാതന്ത്രത്തെ അപമാനിക്കുകയാണെന്ന് ജഹാന്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.