Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരസ്പരം സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഒരിക്കലും ബലാത്സംഗമല്ല; ഹൈക്കോടതി

ബന്ധം വഷളാകുമ്പോള്‍ സ്ത്രീകള്‍ പരാതിയുമായി വരുന്നു, ഇത് അംഗീകരിക്കാനാകില്ല: കോടതി

പരസ്പരം സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഒരിക്കലും ബലാത്സംഗമല്ല; ഹൈക്കോടതി
ന്യൂഡല്‍ഹി , വെള്ളി, 28 ജൂലൈ 2017 (09:00 IST)
പരസ്പരം സമ്മതത്തോടെ നടന്ന ലൈംഗിക ബന്ധത്തെ ഒരിക്കലും ബലാത്സംഗമെന്ന് വിളിക്കാന്‍ ആകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇരു കൂട്ടരുടെയും സമ്മതത്തോടു കൂടി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും എന്നാല്‍ ബന്ധം തകരുമ്പോള്‍ പീഡനമെന്ന പരാതിയുമായി വരുന്ന സ്ത്രീകളുടെ എണ്ണം കൂടിയിട്ടുണ്ടെന്നും കോടതി വിലയിരുത്തി. 
 
പെണ്ണിന്റേയും ആണിന്റേയും സമ്മതത്തോടു കൂടി നടന്ന ലൈംഗിക ബന്ധത്തെ പീഡനമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഭര്‍ത്താവിനെതിരെ 29കാരി നല്‍കിയ ഗാര്‍ഹിക പീഡനപരാതി പരിഗണിക്കുകയായിരുന്നു കോടതി. വാദത്തിനൊടുവില്‍ കോടതി ഭര്‍ത്തവിനെ കുറ്റവിമുക്തനാക്കി.
 
വിവാഹിതരാകുന്നതിന് മുന്‍പ് ഭര്‍ത്താവ് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധമെന്ന് കോടതിക്ക് ബോധ്യമായി. വിവാഹശേഷം കുടുംബബന്ധത്തില്‍ വിള്ളലുണ്ടായപ്പോള്‍ പീഡനമെന്ന് പറഞ്ഞ് ഭര്‍ത്തവിനെ കുടുക്കാനായിരുന്നു യുവതി ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപ് വെട്ടിപ്പിടിച്ചത് അവര്‍ പൊളിച്ചുനീക്കി !