ട്രെയിന്‍ യാത്രക്കാര്‍ക്കൊരു സന്തോഷ വാര്‍ത്ത; കുറഞ്ഞ ചെലവിൽ ‘തേര്‍ഡ് എ സി ഇക്കോണമി’യുമായി ഇന്ത്യന്‍ റെയില്‍വെ
ട്രെയിനിൽ കുറഞ്ഞ ചെലവിൽ ‘തേര്‍ഡ് എ.സി ഇക്കോണമി’ വരുന്നു
നിലവിലുള്ള തേർഡ് എ സി നിരക്കിനേക്കാൾ കുറഞ്ഞ നിരക്കില്‍ എ സി ട്രെയിൻ യാത്രയ്ക്ക് പുതിയ ഇക്കോണമി എസി കോച്ചുകൾ ഒരുക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം തയ്യാറെടുക്കുന്നു. എല്ലാ കോച്ചുകളും ശീതീകരിച്ച പുതിയ ട്രെയിനുകളിലാണ് പുതിയ ക്ലാസ് യാത്ര ഒരുക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു. നിലവിലുള്ള ഫസ്റ്റ് എ സി, സെക്കന്‍ഡ് എ സി, തേര്‍ഡ് എ സി എന്നിവക്കൊപ്പമായിരിക്കും തേര്‍ഡ് എ സി ഇക്കോണമി എന്ന പേരിലുള്ള കോച്ചുകള്‍ വരുക.
ഓരോ കോച്ചുകൾക്കും ഓട്ടോമാറ്റിക് വാതിലുകളായിരിക്കും ഉണ്ടായിരിക്കുക. താപനിലയുടെ ശരാശരി 24 മുതല്‍ 25 ഡിഗ്രിവരെ നിലനിര്‍ത്തുന്നതിനാല്‍ മറ്റ് എ സി കോച്ചുകളിലേതുപോലെ യാത്രക്കാര്‍ക്ക് വിരിപ്പും പുതപ്പും നൽകില്ലെന്നും റയില്‍വെ അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ചില റൂട്ടുകളില്‍ മാത്രമായിരിക്കും ചെലവ് കുറഞ്ഞ രീതിയിലുള്ള ഈ എ സി കോച്ചുകളടങ്ങിയ ട്രെയിനുകള്‍ ഓടിക്കുക.
നിലവില്‍ മെയില്‍, എക്സ്പ്രസ് ട്രെയിനുകളില്‍ സ്ലീപ്പര്‍, തേര്‍ഡ് എ.സി, സെക്കന്‍ഡ് എ.സി, ഫസ്റ്റ് എ.സി എന്നിങ്ങനെയുള്ള കോച്ചുകളാണുള്ളത്. രാജധാനി, ശതാബ്ദി ട്രെയിനുകളിലും ഇപ്പോൾ ആരംഭിച്ച ഹംസഫര്‍, തേജസ് എന്നിവയിലുമാണ് എല്ലാ കോച്ചുകളും എ.സിയായിട്ടുള്ളത്. കനത്തചൂടില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നതിനാണ് പുതിയ കോച്ചെന്നും കടുത്ത തണുപ്പ് ഈ കോച്ചുകളില്‍ ഉണ്ടാകില്ലെന്നും റെയില്‍ മന്ത്രാലയം അറിയിച്ചു.