ഗുര്‍മീതിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് ഒളിവില്‍: ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ട് ഹരിയാന സര്‍ക്കാര്‍
ഹണിപ്രീത് ഒളിവില്‍: ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ട് ഹരിയാന സര്‍ക്കാര്‍
പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് ഇന്‍സാനെതിരെ കേസ്. ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന്റെ പേരിലാണ് കേസ്. ഹരിയാന പൊലീസാണ് കേസെടുത്തത്.
സംഭവത്തില്‍ ഹണിപ്രീത് ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് 25ന് ഗുര്‍മീതിന് ശിക്ഷവിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് വന്നതിനു പിന്നാലെയായിരുന്നു ഹണിപ്രീത് അദ്ദേഹത്തെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയത്.
ഗുര്‍മീത് റാം റഹീമിനെതിരായ വിധി വന്നതിനു പിന്നാലെ അദ്ദേഹം സിര്‍സയില്‍ നിന്നും കൊണ്ടുവന്ന ഒരു ചുവന്ന ബാഗ് എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു.‘വസ്ത്രങ്ങള്‍ അതിനുള്ളിലാണെന്നു പറഞ്ഞായിരുന്നു ഗുര്‍മീത് ബാഗ് ആവശ്യപ്പെട്ടത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് കലാപം നടത്താനുള്ള സിഗ്നലായിരുന്നു.