ഗുര്‍മീതിന്റെയും വളര്‍ത്തുമകളുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ഗുര്‍മീതിന്റെയും വളര്‍ത്തുമകളുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇന്ത്യ മരവിപ്പിച്ചു
പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചു. വെള്ളിയാഴ്ച കാലത്ത് തൊട്ടാണ് ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്. 36 ലക്ഷം ഫോളോവേഴ്സുള്ള അക്കൗണ്ടാണ് അധികൃതര്‍ പ്രവര്‍ത്തനരഹിതമാക്കിയത്.
ഗുര്‍മീതിനൊപ്പം വളര്‍ത്തുമകള്‍ ഹണിപ്രീതിന്റെ ട്വിറ്റര്‍ അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ ഹരിയാന സര്‍ക്കാര്‍ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. നേരത്തെ ഗുര്‍മീത് കുറ്റക്കാരനാണെന്ന കോടതി വിധി വന്നപ്പോള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കലാപം പൊട്ടിപുറപ്പെട്ടിരുന്നു. വിവിധ ഇടങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ 36 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യയില്‍ മാത്രം അക്കൗണ്ട് മരവിപ്പിട്ടുള്ളതിനാല്‍ വിദേശത്തുള്ളവര്‍ക്ക് അക്കൗണ്ട് ലഭിക്കും ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചെങ്കിലും ഗുര്‍മീതിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോഴും ലഭിക്കുന്നുണ്ട്. 7.5 ലക്ഷം പേരാണ് ഗുര്‍മീതിന്റെ ഫേസ്ബുക്ക പേജ് ലൈക്ക് ചെയ്തിരിക്കുന്നത്.