Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുഴല്‍ക്കിണറില്‍ വീണ 16 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

തള്ളിയിട്ടതല്ല...പക്ഷേ അയാള്‍ അതിനെ പറ്റി ഒന്ന് ചിന്തിച്ചിരുന്നുവെങ്കില്‍ ആ കുഞ്ഞിന്റെ ജീവന്‍ തിരിച്ച് കിട്ടുമായിരുന്നു !

കുഴല്‍ക്കിണറില്‍ വീണ 16 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
ഹൈദരാബാദ് , തിങ്കള്‍, 26 ജൂണ്‍ 2017 (10:05 IST)
തെലങ്കാനയില്‍ കുഴല്‍ക്കിണറ്റില്‍ വീണ 16 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം. 
60 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് കുഞ്ഞ മരണപ്പെട്ടതായി സ്ഥിരീകരിച്ചിരിച്ചത്.
യാദയ്യ രേണുക ദമ്പതികളുടെ മകള്‍ ചിന്നാരിയാണ് മരണപ്പെട്ടത്. 
 
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ഇക്കരഡ്ഡിഗുഡം ഗ്രാമത്തിലാണ് സംഭവം. മൂത്ത സഹോദരി അക്ഷിതയ്ക്ക് ഒപ്പം കളിക്കുന്നതിനിടെയാണ് യാദൃശ്ചികമാണ് കുഞ്ഞ് 450 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമം ആരം ഭിക്കുകയും നിരവധി മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. 
 
കുട്ടി അകപ്പെട്ട കുഴല്‍കിണറിലേയ്ക്ക് ഓക്‌സിജന്‍ പമ്പു ചെയ്യുകയും, കുട്ടി അകപ്പെട്ട കുഴല്‍കിണറിന് സമാന്തരമായി കുഴിയെടുക്കുകയും ചെയ്തു. കുട്ടി എവിടെയെന്ന് കണ്ടെത്താനായി 240 അടിയോളം താഴ്ചയിലേക്ക് അത്യാധുനിക ക്യാമറ ഇറക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. സംഭവമായി ബന്ധപ്പെട്ട് കുഴല്‍കിണര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമ മല്ല റെഡ്ഡിയ്‌ക്കെതിരെ സൈബരാബാദ് പൊലീസ് കേസെടുത്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗദിയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം