Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആൾ ദൈവത്തിന്റെ രാസകേളികൾ പുറത്താകുമോ?

ഗുര്‍മീതിന്റെ ഐടി മേധാവി പൊലീസ് പിടിയില്‍

ആൾ ദൈവത്തിന്റെ രാസകേളികൾ പുറത്താകുമോ?
സിര്‍സ , വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (10:14 IST)
പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേരാ സച്ചൗ സൗദാ നേതാവ് ഗുര്‍മീത് റാം റഹീമിന്റെ ഐടി വിദഗ്ധന്‍ അറസ്റ്റില്‍. സിര്‍സയിലെ ഇവരുടെ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഐടി വിദഗ്ധന്‍ വിനീത് കുമാറിനെ പിടികൂടിയത്. ഇയാളില്‍ നിന്നും 65 ഹാര്‍ഡ് ഡിസ്‌കുകളും പോലീസ് കണ്ടെടുത്തു. 
 
ഹാര്‍ഡിസ്‌കുകള്‍ ദേരാ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിലത്തിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ റാം സിങ് പറഞ്ഞു. 
 
കേസില്‍ ഗുർമീതിനേയും ദ‌േരാ സച്ചേ സൗദയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിനീതിലൂടെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഗുർമീതിന്റെ ദേരാ ആശ്രമത്തിലും പരിസരത്ത് പൊലീസ് മൂന്ന് ദിവസം പരിശോധന നടത്തിയിരുന്നു. അസാധവാക്കിയ നോട്ടുകൾ ഉൾപ്പെടെ പലതും റെയ്ഡിൽ കണ്ടെത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പണം ലഭിച്ചാല്‍ കേസ് ഒത്ത് തീര്‍പ്പാക്കാന്‍ നടി തയ്യാറാകും': വിവാദ പരാമര്‍ശം എഎന്‍ ഷംസീറിനെതിരെ പരാതി